മധൂര്‍ പഞ്ചായത്തിലെ ഗ്യാസ് ശ്മശാനം ഉദ്ഘാടനം ചെയ്തു

By :  Sub Editor
Update: 2025-10-31 09:08 GMT

മധൂര്‍ പഞ്ചായത്ത് പാറക്കട്ടയില്‍ നിര്‍മ്മിച്ച ആധുനിക ഗ്യാസ് ശ്മശാനം കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു

മധൂര്‍: മധൂര്‍ പഞ്ചായത്ത് പാറക്കട്ടയില്‍ നിര്‍മ്മിച്ച ആധുനിക ഗ്യാസ് ശ്മശാനം കേന്ദ്ര ഫിഷറീഷ്-മൃഗസംരക്ഷണം-ക്ഷീരവകുപ്പ്-ന്യൂനപക്ഷകാര്യ സഹമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. മധൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ. ഗോപാലകൃഷ്ണ, വൈസ് പ്രസിഡണ്ട് സ്മിജ വിനോദ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ രാധകൃഷ്ണ സൂര്‍ളു, യശോദ എസ്. നായിക്, ഉമേഷ് ഗട്ടി, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുകുമാര കുദ്രെപ്പാടി, പഞ്ചായത്ത് അംഗങ്ങളായ ജി. ശ്രീമതി, നസീറ, സി. ഉദയ കുമാര്‍, എം. ജലീല്‍, ഹബീബ് ചെട്ടുംകുഴി, ടി.കെ ജനനി, കെ. രതീഷ്, സി.എച്ച് ഉദയ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഡ് മെമ്പര്‍ സ്മിത സുധാകരന്‍ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി നീതു ഷിജി മോന്‍ നന്ദിയും പറഞ്ഞു.


Similar News