കമ്മീഷണറുടെ ഉത്തരവിന് പിന്നാലെ ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ബോണറ്റ് നമ്പര്‍

By :  Sub Editor
Update: 2025-05-17 10:10 GMT

കാഞ്ഞങ്ങാട് സബ് ആര്‍.ടി ഓഫീസിന്റെ കീഴിലുള്ള ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ ബോണറ്റ് നമ്പര്‍ നല്‍കുന്നു

കാഞ്ഞങ്ങാട്: ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ബോണറ്റ് നമ്പര്‍ നിര്‍ബന്ധമാക്കിയതിന്റെ പിന്നാലെ വാഹനങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ നമ്പര്‍ നല്‍കി. ബോണറ്റ് നമ്പര്‍ നിര്‍ബന്ധമാക്കിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവിന് പിന്നാലെയാണിത്. അനധികൃതമായി വാഹനത്തില്‍ രൂപമാറ്റം വരുത്തി ഡ്രൈവിംഗ് പരിശീലനം നടത്തുന്നത് തടയുന്നതിനും ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങള്‍ തിരിച്ചറിയുന്നതിനും ബോണറ്റ് നമ്പര്‍ ഉപകരിക്കും. കാഞ്ഞങ്ങാട് സബ് ആര്‍.ടി ഓഫീസ് പരിധിയിലുള്ള വാഹനങ്ങള്‍ക്കുള്ള ബോണറ്റ് നമ്പര്‍ വിതരണം കാസര്‍കോട് ആര്‍.ടി.ഒ ജി.എസ് സജി പ്രസാദ് നിര്‍വ്വഹിച്ചു. ജോയിന്റ് ആര്‍.ടി.ഒ സി.എസ് സന്തോഷ് കുമാര്‍, വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ എം. വിജയന്‍, കെ.വി ജയന്‍, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെകടര്‍മാരായ വി.ജെ സാജു, പ്രവീണ്‍ കുമാര്‍ പങ്കെടുത്തു.

Similar News