ദേശീയ മെഡിക്കല്‍ ക്വിസ് ഫൈനലില്‍ കാസര്‍കോട് സ്വദേശിയായ യുവ ഡോക്ടര്‍

By :  Sub Editor
Update: 2025-09-01 10:39 GMT

കാസര്‍കോട്: ശിശു രോഗ വിദഗ്ധരുടെ അഖിലേന്ത്യാ സംഘടനയായ ഇന്ത്യന്‍ പീഡിയാട്രിക് അസോസിയേഷന്‍ (ഐ.പി.എ) മെഡിക്കല്‍ പി.ജി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച അഖിലേന്ത്യാ ക്വിസ് മത്സരത്തില്‍ ചെമ്പിരിക്ക സ്വദേശി ഡോ. മുഹമ്മദ് ഫിര്‍നാസ് ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചു. ജോധ്പൂര്‍ എയിംസിനെ പ്രതിനിധീകരിച്ച് സഹപാഠിയായ ഡോ. തന്മയിയോടൊപ്പം മത്സരിച്ചാണ് ഫിര്‍നാസ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഇന്നലെ നടന്ന നോര്‍ത്ത് സോണ്‍ മത്സരത്തില്‍ ഒന്നാമതെത്തിയാണ് ഈ സഖ്യം ദേശീയ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഇനി കൊല്‍ക്കത്ത എയിംസില്‍ നടക്കുന്ന ഫൈനലില്‍ രാജ്യത്തെ മറ്റു മൂന്ന് സോണുകളില്‍ നിന്നുള്ള ടീമുകളുമായി മാറ്റുരക്കും. കുടുംബശ്രീ മിഷന്‍ ജില്ലാ കോര്‍ഡിനേറ്ററായിരുന്ന മജീദ് ചെമ്പിരിക്കയുടെയും നഫീസത്തുല്‍ മിസ്‌രിയയുടെയും മകനാണ് ഡോ. ഫിര്‍നാസ്. നേരത്തെ അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ മികച്ച റാങ്ക് നേടി ഡല്‍ഹി എയിംസില്‍ നിന്നാണ് ഈ മിടുക്കന്‍ എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിയത്.


Similar News