ഡോ. എ.എ അബ്ദുല്‍ സത്താര്‍ രചിച്ച 'ധര്‍മ്മാസ്പത്രി' എഴിന് പ്രകാശനം ചെയ്യും
കാസര്‍കോട്: ആതുര സേവകനും എഴുത്തുകാരനുമായ ഡോ. എ.എ അബ്ദുല്‍ സത്താര്‍ രചിച്ച അഞ്ചാമത് പുസ്തകം 'ധര്‍മ്മാസ്പത്രി' 7 ന് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് പ്രകാശനം ചെയ്യും. കാസര്‍ക്കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ തനിമ കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ ഡോ. എന്‍.പി ഹാഫീസ് മുഹമ്മദ്, മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷറഫിന് ആദ്യകോപ്പി നല്‍കി പ്രകാശനം നിര്‍വ്വഹിക്കും. മാധ്യമ പ്രവര്‍ത്തകന്‍ റഹ്മാന്‍ തായലാങ്ങാടി ആമുഖ പ്രഭാഷണവും എഴുത്തുകാരന്‍ പി. സുറാബ് പുസ്തക പരിചയവും നടത്തും. കെ.ജെ ജോണി അധ്യക്ഷത വഹിക്കും. തനിമ കലാസാഹിത്യ വേദി പ്രസിഡണ്ട് അബൂ ത്വാഇ സ്വാഗതം പറയും. നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം, ഡോ. ബി. നാരായണ നായിക്, അഷ്‌റഫലി ചേരങ്കൈ, കെ.ഇ.എ ബക്കര്‍, സുലേഖ മാഹിന്‍, വേണു കണ്ണന്‍, ഡോ. സാബിത്ത് റഹ്മാന്‍ തുടങ്ങിയവര്‍ സംസാരിക്കും. ഡോ. എ.എ അബ്ദുല്‍ സത്താര്‍ മറുമൊഴി നടത്തും. റഹ്മാന്‍ മുട്ടത്തോടി നന്ദി പറയും. ഡോ. അംബികാ സുതന്‍ മാങ്ങാടാണ് അവതാരിക എഴുതിയത്. ഇല്ലുസ്‌ട്രേഷനും കവര്‍ ചിത്രവും വരച്ചത് ചിത്രകാരന്‍ വേണുകണ്ണനാണ്. കറന്റ് ബുക്ക്‌സാണ് പ്രസാധകര്‍.
ഡോ. സത്താറിന്റെതായി പുലര്‍ക്കാല കാഴ്ചകള്‍, ആരോഗ്യത്തിലേക്ക് തുറക്കുന്ന വാതില്‍, യാത്രകള്‍ അനുഭവങ്ങള്‍, ഓര്‍മ്മകള്‍ പെയ്യുന്ന ഇടവഴികള്‍ എന്നീ പുസ്തകങ്ങള്‍ നേരത്തേ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.