കൂര്‍മ്മല്‍ എഴുത്തച്ഛന്‍ പുരസ്‌കാരം ഡോ. സി. ബാലന്

Update: 2025-09-04 09:16 GMT

കാഞ്ഞങ്ങാട്: പൊട്ടന്‍ തോറ്റ രചയിതാവ് കൂര്‍മ്മല്‍ എഴുത്തച്ഛന്റെ സ്മരണാര്‍ത്ഥം നോര്‍ത്ത് കോട്ടച്ചേരി റെഡ് സ്റ്റാര്‍ യൂത്ത് സെന്റര്‍ എര്‍പ്പെടുത്തിയ പുരസ്‌കാരം ചരിത്രകാരന്‍ ഡോ. സി. ബാലന്. 10,000 രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. നാളെ നോര്‍ത്ത് കോട്ടച്ചേരിയില്‍ റെഡ് സ്റ്റാര്‍ നടത്തുന്ന ഓണാഘോഷ പരിപാടിയോടനുബന്ധിച്ച് എം. രാജഗോപാലന്‍ എം.എല്‍.എ പുരസ്‌കാരം നല്‍കും. കാഞ്ഞങ്ങാട് നെഹ്റു കോളേജ് ചരിത്ര വിഭാഗം മേധാവിയായിരുന്നു ഡോ. ബാലന്‍. കാസര്‍കോട് ചരിത്രവും സമൂഹവും, ഒരു തുളുനാടന്‍ പെരുമ, വടക്കന്‍ പെരുമ, കൊടവലം, അഡ്വക്കേറ്റ് കെ. പുരുഷോത്തമന്റെ ജീവിതം ഓര്‍മ പഠനം, കയ്യൂര്‍ അവസ്ഥയും ആഖ്യാനവും, കയ്യൂര്‍ പോരാട്ടത്തിന്റെ കനല്‍ ചിന്തകള്‍, കയ്യൂര്‍ എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

Similar News