പ്രഥമ സംസ്ഥാന ആയുഷ് കായകല്‍പ്പ് പുരസ്‌കാരം: ജില്ലയില്‍ ഒന്നാം സ്ഥാനത്ത് ഉദുമ ഗവ. മാതൃക ഹോമിയോ ഡിസ്‌പെന്‍സറി

By :  Sub Editor
Update: 2025-07-17 10:06 GMT

ആയുഷ് കായകല്‍പ്പ് അവാര്‍ഡ് നിര്‍ണയ കമ്മിറ്റി അംഗങ്ങള്‍ ഉദുമ ഗവ. ഹോമിയോ ഡിസ്‌പെന്‍സറി സന്ദര്‍ശിച്ചപ്പോള്‍

ഉദുമ: പ്രഥമ സംസ്ഥാന ആയുഷ് കായകല്‍പ്പ് പുരസ്‌കാരത്തില്‍ ഉദുമ സര്‍ക്കാര്‍ മാതൃക ഹോമിയോ ഡിസ്‌പെന്‍സറി ജില്ലയില്‍ ഒന്നാം സ്ഥാനം നേടി. നായന്മാര്‍മൂല, കിനാനൂര്‍ സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറികള്‍ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. ശുചിത്വം, മാലിന്യ പരിപാലനം, അണുബാധാ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച അവാര്‍ഡാണിത്. സംസ്ഥാനത്തെ സര്‍ക്കാര്‍ ആയുഷ് സ്ഥാപനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.


Similar News