ഡ്രോണ്‍ സര്‍വ്വെ: വീരമല കുന്നില്‍ വിള്ളലുകള്‍ കണ്ടെത്തി; വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും
വീരമല കുന്നില്‍ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖറിന്റെ നേതൃത്വത്തില്‍ നടത്തിയ ഡ്രോണ്‍ സര്‍വ്വെ
കാഞ്ഞങ്ങാട്: വീരമല കുന്നില്‍ ഇന്നലെ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖറിന്റെ നേതൃത്വത്തില്‍ നടത്തിയ ഡ്രോണ്‍ സര്‍വ്വേയില്‍ വിള്ളലുകള്‍ കണ്ടെത്തി. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം ദേശീയപാത അതോറിറ്റിക്ക് കൈമാറും. പ്രദേശം സംരക്ഷിക്കുന്നതിന് പ്രത്യേക നടപടി സ്വീകരിക്കാന്‍ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെടുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സി.വി പ്രമീള, ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ ടി. ജയപ്രസാദ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.വി തുളസിരാജ്, ഹസാര്‍ഡ് അനലിസ്റ്റ് പി. ശില്‍പ, ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ കലക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു. മട്ടലായി കുന്ന്, ബേവിഞ്ച കുന്ന് എന്നിവിടങ്ങളിലും ഡ്രോണ്‍ സര്‍വ്വേ നടത്തും.