ജില്ലാ ആസ്പത്രിക്കകത്തെ നായശല്യം: ഡി.എം.ഒയെ ഉപരോധിക്കാന്‍എത്തിയ യു.ഡി.വൈ.എഫ് നേതാക്കളെ പൊലീസ് തടഞ്ഞു

Update: 2025-08-05 09:53 GMT

ജില്ലാ ആസ്പത്രിയിലെ നായശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഡി.എം.ഒയെ ഉപരോധിക്കാനെത്തിയ യു.ഡി.വൈ.എഫ് നേതാക്കളെ പൊലീസ് തടയുന്നു

കാഞ്ഞങ്ങാട്: ജില്ലാ ആസ്പത്രിയിലെത്തുന്ന രോഗികള്‍ക്ക് ഭീഷണിയാവുന്ന തെരുവ് നായശല്യത്തിന് പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഡി.എം.ഒയെ ഉപരോധിക്കാനെത്തിയ യു.ഡി.വൈ.എഫ് നേതാക്കളെ പൊലീസ് തടഞ്ഞു.കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഉപരോധിക്കാനെത്തിയത്. നേതാക്കളെ ഡി.എം ഓഫീസിന് മുന്നില്‍ വെച്ചാണ് ഇന്‍സ്‌പെക്ടര്‍ പി. അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് തടഞ്ഞ് നേതാക്കളെ അറസ്റ്റ് ചെയ്തത്. നിയോജക മണ്ഡലം ചെയര്‍മാന്‍ നദീര്‍ കൊത്തിക്കാല്‍, കണ്‍വീനര്‍ ഷിബിന്‍ ഉപ്പിലിക്കൈ, നൗഷാദ് മണിക്കോത്ത്, രതീഷ് കാട്ടുമാടം, റമീസ് ആറങ്ങാടി, എച്ച്.ആര്‍ വിനീത്, ശരത്ത് മരക്കാപ്പ്, കൃഷ്ണലാല്‍ തോയമ്മല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Similar News