കാസര്‍കോട് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ നടത്തിയ ശില്‍പശാല സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. ഡി. സജിത്ത് ബാബു ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട്: സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ശില്‍പശാല നടത്തി. നൂതന ആശയങ്ങളിലൂടെ സഹകരണ മേഖലയുടെ പുരോഗതി എന്ന വിഷയത്തിലാണ് സംഘം പ്രസിഡണ്ട്, സെക്രട്ടറിമാരെ പങ്കെടുപ്പിച്ച് ശില്‍പശാല നടത്തിയത്. കേരള ബാങ്ക് ഹാളില്‍ നടന്ന ശില്‍പ ശാല സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. ഡി. സജിത്ത് ബാബു ഉദ്ഘാടനം ചെയ്തു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കെ.ആര്‍. ജയാനന്ദ അധ്യക്ഷത വഹിച്ചു. ജോയിന്റ് രജിസ്ട്രാറുടെ ചുമതലയുള്ള ഡെപ്യൂട്ടി രജിസ്ട്രാര്‍ വി. ചന്ദ്രന്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍മാരായ കെ.വി. മനോജ് കുമാര്‍, എ. രവിന്ദ്ര, ടി.കെ. രാജന്‍, ബി. നാരായണ, പി.കെ. വിനോദ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.