നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) ജില്ലാ കമ്മിറ്റി; ലത്തീഫ് പ്രസിഡണ്ട്; ഹനീഫ ജന. സെക്രട്ടറി

By :  Sub Editor
Update: 2025-06-13 09:54 GMT

പി.ഐ.എ ലത്തീഫ്, ഹനീഫ പാറ, എല്‍.കെ. ഇബ്രാഹിം

കാസര്‍കോട്: നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ എസ്.ടി.യു ജില്ലാ പ്രസിഡണ്ടായി പി.ഐ.എ ലത്തീഫിനെയും ജനറല്‍ സെക്രട്ടറിയായി ഹനീഫ പാറ ചെങ്കളയേയും തിരഞ്ഞെടുത്തു. എല്‍.കെ ഇബ്രാഹിം കാഞ്ഞങ്ങാടാണ് ട്രഷറര്‍. എസ്.ടി.യു മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ യോഗത്തിലാണ് അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്. മറ്റു ഭാരവാഹികള്‍: എം.കെ ഇബ്രാഹിം പൊവ്വല്‍, അബ്ദുല്‍ റഹ്മാന്‍ കടമ്പള, ഏ.എച്ച് മുഹമ്മദ് ആദൂര്‍, യൂസഫ് പാച്ചാണി, മുഹമ്മദ് കുഞ്ഞി മൊഗ്രാല്‍, എച്ച്.എ അബ്ദുല്ല കൊല്ലംപാടി, സൈനുദ്ദീന്‍ തുരുത്തി (വൈ. പ്രസിഡണ്ടുമാര്‍), ശിഹാബ് റഹ്മാനിയ നഗര്‍, ഷാഫി പള്ളത്തടുക്ക, എസ്.കെ അബ്ബാസലി, ബി.കെ ഹംസ ആലൂര്‍, നംഷാദ് ചെര്‍ക്കള, ഹനീഫ പൈക്ക മാസ്തിക്കുണ്ട്, ഹാരിസ് പാവൂര്‍ (സെക്രട്ടറിമാര്‍).


Similar News