കോണ്‍ഗ്രസ് നേതാവ് കരുണ്‍ താപ്പക്ക് വിടചൊല്ലി

By :  Sub Editor
Update: 2025-06-23 10:51 GMT

കരുണ്‍ താപ്പയുടെ ഭൗതിക ശരീരത്തില്‍ കെ.പി.സി.സി പ്രസിഡണ്ട് അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ അന്തിമോപചാരമര്‍പ്പിക്കുന്നു

കാസര്‍കോട്: ഡി.സി.സി. ജന. സെക്രട്ടറി കരുണ്‍ താപ്പയുടെ മൃതദേഹം ഇന്നല രാവിലെ ഉദയഗിരി പാറക്കട്ടയിലെ ശ്മശാനത്തില്‍ സംസ്‌കരിച്ചു. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക നേതാക്കള്‍ ഉള്‍പ്പടെയുള്ള നൂറ് കണക്കിന് ആളുകള്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആസ്ഥാനത്തും ചാല റോഡിലെ വസതിയിലും എത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഡി.സി.സി. ഓഫീസില്‍ വെച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ എന്നിവര്‍ ചേര്‍ന്ന് ഭൗതിക ശരീരത്തില്‍ കോണ്‍ഗ്രസ് പതാക പുതപ്പിച്ച് റീത്ത് സമര്‍പ്പിച്ചു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, എ.ഐ.സി.സി വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളായ രമേശ് ചെന്നിത്തല, കെ. സുധാകരന്‍ എം.പി എന്നിവര്‍ക്ക് വേണ്ടി റീത്തുകള്‍ സമര്‍പ്പിച്ചു. മുന്‍ കെ.പി.സി.സി പ്രസിഡണ്ട് എം. എം ഹസ്സന്‍, മുന്‍ മന്ത്രി സി.ടി അഹമ്മദാലി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യന്‍, എം.എല്‍.എ മാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷറഫ്, സി.എച്ച് കുഞ്ഞമ്പു, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, ജന. സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, കെ.എം.സി.സി. നേതാവ് യഹ്‌യ തളങ്കര, കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി ബാബു, കൊല്ലംപാടി അബ്ദുല്‍ഖാദര്‍ മദനി, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍, മുന്‍ ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ കെ. നീലകണ്ഠന്‍, പി.എ അഷ്റഫലി, രമേശന്‍ കരുവാച്ചേരി, എം. അസിനാര്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ഹരീഷ് ബി. നമ്പ്യാര്‍, കൂക്കള്‍ ബാലകൃഷ്ണന്‍, അഡ്വ. കെ.കെ രാജേന്ദ്രന്‍, സാജിദ് മവ്വല്‍, ബി.പി പ്രദീപ് കുമാര്‍, മാഹിന്‍ കേളോട്ട്, എം.സി പ്രഭാകരന്‍, അഡ്വ. എ. ഗോവിന്ദന്‍ നായര്‍, മാമുനി വിജയന്‍, എം. കുഞ്ഞമ്പു നമ്പ്യാര്‍, കെ.പി പ്രകാശന്‍, ഹരീഷ് പി. നായര്‍, സി.വി ജയിംസ്, വി.ആര്‍ വിദ്യാസാഗര്‍, ഗീത കൃഷ്ണന്‍, കെ.വി സുധാകരന്‍, സോമശേഖര ഷേണി, ടോമി പ്ലാച്ചേരി, അഡ്വ. പി.വി സുരേഷ്, ധന്യ സുരേഷ്, സുന്ദര ആരിക്കാടി, എ.എം കടവത്ത്, കെ.എം. അബ്ദുല്‍ റഹ്മാന്‍, കെ.എം. ബഷീര്‍, ബഷീര്‍ ബെള്ളിക്കോത്ത്, കെ. ഖാലിദ്, മനാഫ് നുള്ളിപ്പാടി, അര്‍ജുനന്‍ തായലങ്ങാടി, രാജു കട്ടക്കയം, ജോമോന്‍ ജോസ്, അബ്ദുല്ലകുഞ്ഞി ചെര്‍ക്കള, കാര്‍ത്തികേയന്‍ പെരിയ, മിനി ചന്ദ്രന്‍, എ. വാസുദേവന്‍, ആര്‍. ഗംഗാധരന്‍, കെ.കെ ബാബു, ജവാദ് പുത്തൂര്‍, ദിവാകരന്‍ കരിച്ചേരി, പി. രാമചന്ദ്രന്‍, ഉനൈസ് ബേഡകം, എം. രാജീവന്‍ നമ്പ്യാര്‍, മഡിയന്‍ ഉണ്ണികൃഷ്ണന്‍, ഉമേശന്‍ വേളൂര്‍, കെ.വി ഭക്തവത്സലന്‍, ടി. ഗോപിനാഥന്‍ നായ, വി. ഗോപകുമാര്‍, ഡി.എം.കെ മുഹമ്മദ് തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

'മികവുറ്റ പ്രവര്‍ത്തനങ്ങള്‍ നടത്തിയ നേതാവ്'

കാസര്‍കോട്: കരുണ്‍ താപ്പ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ നിസ്തുലമായ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വവും രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളില്‍ അദ്ദേഹത്തിന്റേതായ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ നടത്തിയ നേതാവായിരുന്നുവെന്ന് കെ.പി.സി.സി പ്രസിഡണ്ട് അഡ്വ. സണ്ണി ജോസഫ് എം.എല്‍. എ പറഞ്ഞു. വിദ്യാനഗര്‍ ചാല റോഡിലുള്ള വസതിയിലെത്തി കുടുംബാംഗങ്ങളോട് അനുശോചനമറിയിക്കുകയും ഭൗതിക ശരീരത്തില്‍ റീത്ത് സമര്‍പ്പിക്കുകയും ചെയ്തു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, പി.കെ ഫൈസല്‍, ഹക്കീം കുന്നില്‍, കല്ലട്ര മാഹിന്‍ ഹാജി, കെ. നീലകണ്ഠന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.


Similar News