സി.എച്ച് സെന്ററുകള്‍ സി.എച്ച് സ്മരണകള്‍ നിലനിര്‍ത്തുന്ന കേന്ദ്രങ്ങള്‍-സാദിഖലി തങ്ങള്‍

By :  Sub Editor
Update: 2025-10-24 10:15 GMT

കാഞ്ഞങ്ങാട് സി.എച്ച് സെന്റര്‍ ആസ്ഥാനം മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: സി.എച്ച് സെന്ററുകള്‍ സി.എച്ച് മുഹമ്മദ് കോയയുടെ സ്മരണകള്‍ നിലനിര്‍ത്തുന്ന കേന്ദ്രങ്ങളാണെന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കാഞ്ഞങ്ങാട് സി.എച്ച് സെന്റര്‍ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാധാരണ മനുഷ്യര്‍ക്ക് വേണ്ടി ജീവിച്ച വ്യക്തിയായിരുന്നു സി എച്ച്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ പേരില്‍ സാധാരണക്കാര്‍ക്കായി സി.എച്ച് സെന്ററുകള്‍ മുസ്ലിംലീഗ് നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്നതെന്നും തങ്ങള്‍ പറഞ്ഞു. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി മുഖ്യപ്രഭാഷണം നടത്തി. തായല്‍ അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. മെട്രോ മുഹമ്മദ് ഹാജി ഡയാലിസീസ് കേന്ദ്രം മുസ്ലിംലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. സി.എച്ച് അസ്ലം സ്മാരക എക്സിക്യൂട്ടീവ് ഹാള്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയും പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ സ്മാരക കോണ്‍ഫറന്‍സ് ഹാള്‍ മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജിയും ഉദ്ഘാടനം ചെയ്തു. സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ പ്രാര്‍ത്ഥന നടത്തി. ഹാഫിസ് ജലാലുദ്ദീന്‍ ജലാലി ഖിറാഅത്ത് നടത്തി. എ.കെ.എം അഷ്റഫ് എം.എല്‍.എ, എച്ച്. ദിനേശ്, കരീം ചെളാരി, ടി.പി രഞ്ജിത്ത്, അഡ്വ. എന്‍.എ ഖാലിദ്, ബഷീര്‍ വെള്ളിക്കോത്ത്, കെ.കെ ബദറുദ്ദീന്‍, സി.കെ റഹ്മത്തുല്ല, സെയ്ഫ് ലൈന്‍ അബൂബക്കര്‍, ശംസുദ്ദീന്‍ മാണി ക്കോത്ത്, എം.പി ജാഫര്‍, എ. ഹമീദ് ഹാജി, തായല്‍ അബ്ദുറഹ്മാന്‍ ഹാജി, മുബാറക് ഹസൈനാര്‍ ഹാജി, കെ. മുഹമ്മദ് കുഞ്ഞി, സി. മുഹമ്മദ് കുഞ്ഞി, മുസ്തഫ തായന്നൂര്‍, അബ്ദുല്ല ആറങ്ങാടി, ശംസുദ്ദീന്‍ കല്ലുരാവി, ഖാലിദ്, വണ്‍ ഫോര്‍ അബ്ദുല്‍ റഹ്മാന്‍ ഹാജി, സി.എച്ച് അഹമ്മദ് കുഞ്ഞി കുളിയങ്കാല്‍, കെ.കെ സുബൈര്‍, ഹനീഫ ബാവനഗര്‍, ഖമറുദ്ദീന്‍, അഷ്റഫ് ആവിയില്‍, അഷ്റഫ് കൊത്തിക്കാല്‍, സി.ബി കരീം, ബഷീര്‍ ചിത്താരി, ആസിഫ് ബദര്‍നഗര്‍, ലക്ഷ്മി, അസ്മ മാങ്കൂല്‍, അനീസ എ.പി ഉമ്മര്‍, ആയിഷത്ത് ഫര്‍സാന, ടി.കെ സുമയ്യ, ഷീബ ഉമ്മര്‍, നദീര്‍ കൊത്തിക്കാല്‍, ജംഷീദ് ചിത്താരി തുടങ്ങിയവര്‍ പ്രസംഗിച്ചു.


Similar News