ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോ.മേഖല കമ്മിറ്റി രൂപീകരിച്ചു

By :  Sub Editor
Update: 2025-10-02 10:54 GMT

കാസര്‍കോട്: കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കാസര്‍കോട് മേഖല കമ്മിറ്റി രൂപീകരണവും മെമ്പര്‍ഷിപ്പ് വിതരണവും സ്റ്റേറ്റ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ഫാറൂഖ് കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം. ഹമീദ് ഹാജി. സ്റ്റേറ്റ് കമ്മിറ്റി അംഗം ജവാദ് തുടങ്ങിയവര്‍ സംബന്ധിച്ചു. മേഖലാ കമ്മിറ്റി ഭാരവാഹികള്‍: അച്ചു പി.ബി.(പ്രസി.), അഭിലാഷ് ബിന്ദു(ജന.സെക്ര.), കരീം സിറ്റി ഗോള്‍ഡ്(ട്രഷ.), അബ്ദുല്‍ ഖാദര്‍ തളങ്കര(മുഖ്യ രക്ഷാ.), അബ്ദുറഹ്മാന്‍ നായന്മാര്‍മൂല, ഹനീഫ് കെ.എം., ഹനീഫ് നെല്ലിക്കുന്ന്(വൈസ് പ്രസി.), സമീര്‍ ആമസോണിക്‌സ്, റഹ്മാന്‍ കോഹിനൂര്‍ കുമ്പള, വാസിദ് ചെര്‍ക്കള(ജോ. സെക്ര.). കെ.സി ഇര്‍ഷാദ്. എ.കെ ഫൈസല്‍, റഫീക്ക് എസ്. നായന്മാര്‍മൂല, പ്രദീപ് വിനയക സ്റ്റോര്‍ സംബന്ധിച്ചു.

Similar News