നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ മഖാം ഉറൂസ് കീഴൂര്‍-മംഗലാപുരം ഖാസി ത്വാഖ അഹമ്മദ് മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട്: ആധുനിക ജീവിതത്തില്‍ ദീനിനെ വിട്ടുപോകാതെ അതിനെ മുറുകെ പിടിച്ച് ജീവിക്കാന്‍ ശ്രമിക്കണമെന്ന് കീഴൂര്‍-മംഗലാപുരം ഖാസി ത്വാഖാ അഹമ്മദ് മൗലവി ആഹ്വാനം ചെയ്തു. നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന്റെ ഉദ്ഘാടനവും മതപ്രഭാഷണ പരമ്പരയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സയ്യിദ് പാണക്കാട് ബഷീറലി തങ്ങള്‍ മുഖ്യാതിഥിയായി. ദാറുല്‍ ഹുനഫ കോളേജില്‍ നിന്നും ഖുര്‍ആന്‍ മന:പാഠമാക്കിയ ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക് സനദ് ദാനം കെ.എസ് സയ്യിദ് അലി കുമ്പോല്‍ തങ്ങള്‍ നിരവ്വഹിച്ചു. ബുര്‍ദ്ധ മജ്‌ലിസിന് അന്‍വര്‍ ഹുദവി പുളിയങ്കോട് നേതൃത്വം നല്‍കി. ഉറൂസ് കമ്മിറ്റി പ്രസിഡണ്ട് ടി.എ മഹമൂദ് ഹാജി കല്‍ക്കണ്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍.എ നെല്ലിക്കുന്ന് എം.എല്‍. എ. സ്വാഗതം പറഞ്ഞു.