ക്വാണ്ടം സെഞ്ച്വറി: ബോട്ടണി വിഭാഗത്തിന്റെ ഹരിതവിജ്ഞാന പ്രദര്‍ശനം ശ്രദ്ധേയമായി
ബോട്ടണി വിഭാഗത്തിന്റെ ഹരിതവിജ്ഞാന പ്രദര്‍ശനത്തില്‍ നിന്ന്
നീലേശ്വരം: ക്വാണ്ടം സെഞ്ച്വറി പ്രദര്‍ശനത്തിന്റെ ഭാഗമായി ബോട്ടണി വിഭാഗം സംഘടിപ്പിച്ച സസ്യവിജ്ഞാന പ്രദര്‍ശനം ശ്രദ്ധേയമായി. സസ്യസംരക്ഷണവും പരിസ്ഥിതി ബോധവല്‍ക്കരണവും ലക്ഷ്യമാക്കി ഒരുക്കിയ ഈ സ്റ്റാള്‍ വിദ്യാര്‍ത്ഥികളെയും പൊതുജനങ്ങളെയും ഒരുപോലെ ആകര്‍ഷിച്ചു. പ്രദര്‍ശനത്തില്‍ ഔഷധസസ്യങ്ങള്‍, വിവിധങ്ങളായ കണ്ടല്‍ ചെടികള്‍, അലങ്കാര ഇലസസ്യങ്ങള്‍ (Foliage Plants), Ephiphytes, Fernerium, Insectivorous plants, ടെറേറിയം, ബോണ്‍സായ് ശേഖരം, Kokodema, Xylarium എന്നിവ പ്രദര്‍ശിപ്പിച്ചു. സസ്യങ്ങളുടെ ശാസ്ത്രീയ പ്രാധാന്യവും പരിസ്ഥിതിയിലുളള പങ്കും ലളിതമായി വിശദീകരിക്കുന്ന രീതിയിലായിരുന്നു അവതരണം. ഹെര്‍ബല്‍ ടീ കോര്‍ണര്‍ പ്രദര്‍ശനത്തിലെ പ്രധാന ആകര്‍ഷണമായിരുന്നു. ഔഷധസസ്യങ്ങളുപയോഗിച്ചുള്ള പരമ്പരാഗത പാനീയങ്ങളും അവയുടെ ആരോഗ്യഗുണങ്ങളും സന്ദര്‍ശകര്‍ക്ക് പരിചയപ്പെടുത്തി. കുട്ടികള്‍ക്കായി പ്രത്യേകമായി ഒരുക്കിയ ഇന്ററാക്ടീവ് സെഷനുകള്‍ വഴി സസ്യങ്ങളോടും പ്രകൃതിയോടും അടുപ്പം വര്‍ധിപ്പിക്കുന്ന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടത്തി.
ബോട്ടണി വിഭാഗത്തിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് ഈ പ്രദര്‍ശനം പ്രധാനമായും സംഘടിപ്പിച്ചത്. അവരുടെ കൂട്ടായ്മയും ശാസ്ത്രീയ സമീപനവും പ്രദര്‍ശനത്തെ വിജ്ഞാനപരവും അനുഭവപരവും ആക്കി മാറ്റി. ക്വാണ്ടം സെഞ്ചുറി പ്രദര്‍ശനത്തിലെ ശ്രദ്ധേയമായ വിഭാഗങ്ങളിലൊന്നായി ബോട്ടണി വിഭാഗത്തിന്റെ ഈ സംരംഭം മാറി. ഡോ. പി.കെ. പ്രജിത്ത്, ഡോ. അഗ്രേഷ്യസ് തോമസ്, ഡോ. സുബ്രഹ്മണ്യ പ്രസാദ്, ഡോ. സ്വാതി കൃഷ്ണ, ഡോ. പി. ശില്‍പ, എസ്. ദേവിക, അഭിരാമി, ശ്രീനന്ദ നേതൃത്വം നല്‍കി.