'കെ.എം അന്താച്ച മാപ്പിളപ്പാട്ടിന്റെ മാധുര്യം കാത്തുസൂക്ഷിച്ച ഗായകന്‍'

Update: 2026-01-09 09:49 GMT

അന്തരിച്ച ഗായകന്‍ 'അന്താച്ച' എന്ന കെ.എം അബ്ദുറഹ്മാനെ അനുസ്മരിക്കാന്‍ കേരള മാപ്പിള കലാ അക്കാദമി മൊഗ്രാല്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച യോഗം എസ്.കെ ഇഖ്ബാല്‍ ഉദ്ഘാടനം ചെയ്യുന്നു

മൊഗ്രാല്‍: തന്റെ ശബ്ദ മാധുര്യവും ആകര്‍ഷകമായ ആലാപനവും വഴി മാപ്പിളപ്പാട്ടിന്റെ മധുരിമ മാലോകര്‍ക്ക് മുന്നില്‍ തുറന്നു കാട്ടിയ ഗായകനാണ് 'അന്താച്ച' എന്ന കെ.എം അബ്ദുറഹ്മാന്‍ എന്ന് കേരള മാപ്പിള കലാ അക്കാദമി മൊഗ്രാല്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച അനുസ്മരണയോഗം അഭിപ്രായപ്പെട്ടു. മാപ്പിള കലകള്‍ക്ക് അദ്ദേഹം നല്‍കിയ സംഭാവനകളും അദ്ദേഹത്തിന്റെ ഇമ്പമാര്‍ന്ന ഗാനങ്ങളുടെ ഇശല്‍ മധുരവും കലാസ്‌നേഹികളുടെ ഹൃദയങ്ങളില്‍ എന്നും ഓര്‍മ്മിക്കപ്പെടുമെന്ന് അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. പ്രസിഡണ്ട് എം. മാഹിന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന കലാകാരന്‍ എസ്.കെ ഇഖ്ബാല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ സെഡ്.എ മൊഗ്രാല്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജന. സെക്രട്ടറി ടി.കെ അന്‍വര്‍ സ്വാഗതം പറഞ്ഞു. എസ്.കെ ഇക്ബാല്‍, മുഹമ്മദ് കുഞ്ഞി മൈമൂന്‍ നഗര്‍, ഇ.എം ഇബ്രാഹിം, ഖാലിദ് മൊഗ്രാല്‍, ഇസ്മയില്‍ മൂസ, അല്ലുച്ച, താജുദ്ദീന്‍ എം, നൗഷാദ് മലബാര്‍ എന്നിവര്‍ അന്താച്ച സ്ഥിരമായി പാടാറുള്ള ഗാനങ്ങള്‍ ആലപിച്ചു. എം.എ അബ്ദുല്‍ റഹ്മാന്‍, എ.എം ഷാജഹാന്‍, എം.ജി.എ റഹ്മാന്‍, മുഹമ്മദ് സ്മാര്‍ട്ട്, എം.എ സിദ്ദീഖ്, സൈനുദ്ദീന്‍ ആരിഫ്, ജലാല്‍ ടി.എ, ഉപ്പി ഭൂട്ടോസ്, മുഹമ്മദ് കുഞ്ഞി ടൈല്‍സ്, ഹാരിസ് ബഗ്ദാദ്, ഹമീദ് പെര്‍വാട്, ഹസ്സന്‍ കെ.എച്ച്, മുഹമ്മദ്, മൊയ്തീന്‍ ദുബായ്, അബ്ദുല്‍ ഖാദര്‍ മാട്ടംകുഴി, വി.പി ജബ്ബാര്‍, മൂസ, അബ്ദുല്ല, അഷ്റഫ് വലിയവളപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു. മുഹമ്മദ് അബ്‌കോ നന്ദി പറഞ്ഞു.


Similar News