തൃക്കണ്ണാട്ട് കടലില്‍ ഇറങ്ങിയും റോഡ് ഉപരോധിച്ചും ബി.ജെ.പി സമരം

By :  Sub Editor
Update: 2025-07-15 10:39 GMT

ബി.ജെ.പി കോഴിക്കോട് മേഖലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്തിന്റെ നേതൃത്വത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ തൃക്കണ്ണാട്ട് കടലിലിറങ്ങി പ്രതിഷേധിക്കുന്നു

തൃക്കണ്ണാട്: കടല്‍ക്ഷോഭത്തില്‍ നിന്ന് തീരദേശ മേഖലയെ സംരക്ഷിക്കണമെന്നും ജനങ്ങളുടെ ജീവനും വീടുകള്‍ക്കും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി ഉദുമ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. കടലാക്രമണത്തില്‍ തകര്‍ന്ന തീരങ്ങളിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ കടലില്‍ ഇറങ്ങിയും പ്രതിഷേധിച്ചു. റോഡ് ഉപരോധത്തിനിടെ അപ്രതീക്ഷിതമായി പ്രവര്‍ത്തകര്‍ കടലില്‍ ഇറങ്ങി പ്രതിഷേധിച്ചത് പൊലീസിനെ അമ്പരപ്പിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. ബി.ജെ.പി കോഴിക്കോട് മേഖലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഷൈനിമോള്‍ അധ്യക്ഷത വഹിച്ചു. എന്‍. ബാബുരാജ്, തമ്പാന്‍ അച്ചേരി, സദാശിവന്‍ മണിയങ്കാനം എന്നിവര്‍ സംസാരിച്ചു. പ്രദീപ് എം. കൂട്ടക്കനി സ്വാഗതം പറഞ്ഞു. സമരത്തിന് മണ്ഡലം സെക്രട്ടറി സൗമ്യ പത്മനാഭന്‍, വി.എ രതീഷ്, മധുസൂദനന്‍, വിനില്‍ മുല്ലച്ചേരി, മണികണ്ഠന്‍ നീരാറ്റി, നിതില്‍ കൃഷ്ണ, വിനയന്‍ കോട്ടിക്കുളം, പ്രതാപന്‍ അടുക്കത്ത് വയല്‍, വാസുദേവ ഷേണായി, സഞ്ജിത്ത്, വിവേക് നേതൃത്വം നല്‍കി. റോഡ് ഉപരോധിച്ചവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.


Similar News