ആയുര്‍വേദ ദിനാഘോഷം; ലോകം ആയുര്‍വേദത്തെ ഉറ്റുനോക്കുന്നു-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

By :  Sub Editor
Update: 2025-09-24 09:37 GMT

ദേശീയ ആയുര്‍വേദ ദിനാഘോഷം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: ഭാരതത്തിന്റെ തനത് വൈദ്യശാസ്ത്രമായ ആയുര്‍വേദത്തെ ആധുനിക ലോകം പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി അഭിപ്രായപ്പെട്ടു. പത്താം ദേശീയ ആയുര്‍വേദ ദിനാഘോഷത്തിന്റെ ജില്ലാതല പരിപാടികള്‍ കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.എം.ഒ ഡോ. എ. ഇന്ദു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. വിളംബര ഘോഷയാത്ര കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത ഫ്‌ളാഗ് ഓഫ് ചെയ്തു. കോളേജ് വിദ്യാര്‍ത്ഥികളുടെ ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു. ഡോ. നിഖില നാരായണന്‍, എ.കെ ഗിരീഷ് കുമാര്‍, ഡോ. എ.കെ രേഷ്മ, ഡോ. കെ. ബിന്ദു, ഡോ. എം. ഷാഹിദ്, ഡോ. റെനില്‍റാജ്, ഡോ. അജിത് നമ്പ്യാര്‍, വി.കെ ഷാനിഭ, ജിഷ ജോസഫ്, ആന്റണി ഓസ്റ്റിന്‍, ഡോ. റഹ്മത്തുല്ല, ഡോ. ജി.കെ സീമ, ഡോ. ടി.എസ് അജയ്കുമാര്‍ പ്രസംഗിച്ചു. ഡോ. പത്‌മേഷ്പിള്ള, ഡോ. അഞ്ചു രാമചന്ദ്രന്‍ ക്ലാസെടുത്തു. ജീവനക്കാരുടെ കലാപരിപാടികളും നടന്നു. പോസ്റ്റര്‍-റീല്‍സ് മത്സരത്തിലെ വിജയികള്‍ക്ക് എം.പി സമ്മാനം വിതരണം ചെയ്തു.

Similar News