നൂറിന്റെ നിറവില്‍ നെല്ലിക്കുന്ന് എ.യു.പി സ്‌കൂള്‍

By :  Sub Editor
Update: 2025-08-22 10:10 GMT

നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി സ്‌കൂള്‍ ശതാബ്ദി ആഘോഷ സംഘാടക സമിതി യോഗം സ്‌കൂള്‍ മാനേജര്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

കാസര്‍കോട്: നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി സ്‌കൂള്‍ ശതാബ്ദി നിറവില്‍. 1926ല്‍ എലിമെന്ററി സ്‌കൂളായി പ്രവര്‍ത്തനമാരംഭിച്ച സ്‌കൂളില്‍ ഇന്ന് ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. പഠന പാഠ്യേതരവിഷയങ്ങളില്‍ സബ് ജില്ലയിലെ തന്നെ ഏറ്റവും മികച്ച സ്‌കൂളുകളിലൊന്നാണ് അന്‍വാറുല്‍ ഉലൂം എ.യു.പി സ്‌കൂള്‍. ഒരു വര്‍ഷം നീളുന്ന വിവിധ പരിപാടികളോടെ നൂറാം വാര്‍ഷികം ആഘോഷിക്കാന്‍ സ്‌കൂളില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം തീരുമാനിച്ചു. സ്‌കൂള്‍ മാനേജര്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാനേജ്മെന്റ് കമ്മിറ്റി പ്രസിഡണ്ട് എന്‍.എം സുബൈര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം, നെല്ലിക്കുന്ന് ജമാഅത്ത് ജനറല്‍ സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന്, ഹെഡ്മാസ്റ്റര്‍ വി. ഗോപിനാഥന്‍, മാനേജ്മെന്റ് കമ്മിറ്റി ട്രഷറര്‍ അബ്ദു തൈവളപ്പ്, നഗരസഭ കൗണ്‍സിലര്‍ അബ്ദുല്‍ റഹ്മാന്‍ ചക്കര, ഹമീദ് ബദ്രിയ, ഒ.എസ്.എ ജനറല്‍ സെക്രട്ടറി ഷാഫി എ. നെല്ലിക്കുന്ന് സംസാരിച്ചു. ഖമറുദ്ദീന്‍ തായല്‍ സ്വാഗതവും മുസമ്മില്‍ എസ്.കെ നന്ദിയും പറഞ്ഞു.

സംഘാടക സമിതി ഭാരവാഹികള്‍: എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ (ചെയ.), എന്‍.എം സുബൈര്‍ (ജന.കണ്‍.), ഹനീഫ് നെല്ലിക്കുന്ന് (ട്രഷ.), പ്രോഗ്രാം കമ്മിറ്റി: അബ്ബാസ് ബീഗം (ചെയ.), ഖമറുദ്ദീന്‍ തായല്‍ (കണ്‍.), ഫൈനാന്‍സ് കമ്മിറ്റി: എന്‍.എം ഹമീദ് (ചെയ.), അബ്ദു തൈവളപ്പ് (കണ്‍.).


Similar News