അതിഞ്ഞാല്‍ അന്‍സാറുല്‍ ഇസ്ലാം മദ്രസ കെട്ടിടോദ്ഘാടനം 23ന്

By :  Sub Editor
Update: 2025-06-20 08:47 GMT

23ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന അതിഞ്ഞാല്‍ അന്‍സാറുല്‍ ഇസ്ലാം മദ്രസ കെട്ടിടം

കാഞ്ഞങ്ങാട്: അതിഞ്ഞാല്‍ മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച അന്‍സാറുല്‍ ഇസ്ലാം മദ്രസ കെട്ടിടം 23ന് ഉദ്ഘാടനം ചെയ്യും. മദ്രസ 1954ലാണ് സ്ഥാപിച്ചത്. വൈകിട്ട് നാലിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഉമരിയ്യ കോളേജ് ഓഫ് തര്‍ക്കിയത്തുല്‍ ഹിഫ്ളിന്റെ കാമ്പസ് അബ്ദുല്ല അല്‍ ബ്ലൂഷി (യു.എ.ഇ) ഉദ്ഘാടനം ചെയ്യും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായിരിക്കും. ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി പ്രഭാഷണം നടത്തും. പത്രസമ്മേളനത്തില്‍ പ്രസിഡണ്ട് വി.കെ അബ്ദുല്ല ഹാജി, ജനറല്‍ സെക്രട്ടറി പാലാട്ട് ഹുസൈന്‍ ഹാജി, ട്രഷറര്‍ സി.എച്ച് സുലൈമാന്‍ ഹാജി, എം.എം മുഹമ്മദ് കുഞ്ഞി ഹാജി, ബി. മുഹമ്മദ് ഹാജി, ഖാലിദ് അറബിക്കാടത്ത്, അഷ്റഫ് ഹന്ന, സി.എച്ച് റിയാസ് സംബന്ധിച്ചു.


Similar News