ആസ്റ്റര്‍ മിംസ് ക്ലിയര്‍ സൈറ്റ് പ്രോജക്ട് ഉദ്ഘാടനം ചെയ്തു
ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ കാസര്‍കോടിന്റെയും ആസ്റ്റര്‍ വളണ്ടീയേര്‍സിന്റെയും നേതൃത്വത്തില്‍ സി.എസ്.ആര്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ക്ലിയര്‍ സൈറ്റ് പ്രോജക്ടിന്റെ ഉദ്ഘാടനം എ.കെ.എം അഷ്‌റഫ് നിര്‍വ്വഹിക്കുന്നു
കാസര്‍കോട്: ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ കാസര്‍കോടിന്റെയും ആസ്റ്റര്‍ വളണ്ടീയേര്‍സിന്റെയും നേതൃത്വത്തില്‍ സി.എസ്.ആര്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ക്ലിയര്‍ സൈറ്റ് പ്രോജക്ടിന്റെ ഉദ്ഘാടനം മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫ് നിര്‍വ്വഹിച്ചു. ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ കാസര്‍കോട് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഡോ. സോയ് ജോസഫ് അധ്യക്ഷത വഹിച്ചു. ആസ്റ്റര്‍ വളണ്ടിയേര്‍സ് ഇന്ത്യ ഹെഡ് രോഹന്‍ ഫ്രാങ്കോ, എക്‌സെല്ലാര്‍ എക്‌സോട്ടിക്കയുടെ സി.എസ്.ആര്‍ ഹെഡ് ധര്‍മ്മപ്രസാദ് റായ് എന്നിവര്‍ മുഖ്യാ തിഥികളായി പങ്കെടുത്തു. പ്രസ്തുത പ്രോജക്ടിന്റെ ലക്ഷ്യങ്ങളെ കുറിച്ച് ഒപ്‌റ്റോമെട്രിസ്റ്റ് ലുബാബ വിശദീകരിച്ചു. ആസ്റ്റര്‍ മിംസ് കമ്മ്യൂണിറ്റി കണക്ട് മാനേജര്‍ മധുസൂദനന്‍ കെ.വി, ബിസിനസ് ഹെഡ് വിജീഷ് വി.ബി, ഹ്യൂമണ്‍ റിസോഴ്‌സ് ഹെഡ് ശ്രുതി ഫ്രാന്‍സിസ്, സര്‍വീസ് എക്‌സലന്‍സ് മാനേജര്‍ ശ്വേത രാമന്‍ എന്നിവര്‍ സംസാരിച്ചു. ഫീല്‍ഡ് കോര്‍ഡിനേറ്റര്‍ ഹരിത സ്വാഗതവും ക്ലിയര്‍ സൈറ്റ് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ഗോപിക നന്ദിയും പറഞ്ഞു.