തളങ്കരയില്‍ മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പല്‍ സമ്മേളനം ഇന്ന്; കെ.എം ഷാജി സംബന്ധിക്കും
മുസ്ലിം യൂത്ത് ലീഗ് സമ്മേളന പ്രചരണാര്‍ത്ഥം മുനിസിപ്പല്‍ എം.എസ്.എഫ് സംഘടിപ്പിച്ച ഷൂട്ട്ഔട്ട് മത്സരം നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട്: മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പല്‍ സമ്മേളനത്തിന് ഇന്ന് 3 മണിക്ക് റാലിയോടെ തുടക്കം കുറിക്കും. വൈകിട്ട് 5.30ന് തളങ്കര ദീനാര്‍ നഗറിലെ തളങ്കര ഇബ്രാഹിം ഖലീല്‍ നഗറില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി അടക്കമുള്ള മുസ്ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കള്‍ സംബന്ധിക്കും.
സമ്മേളനത്തിന്റെ ഭാഗമായി 'ലൈറ്റ് ഓഫ് ഹോപ്പ്-പലസ്തീന്‍' ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിച്ചു. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്റഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു. തളങ്കര ഹകീം അജ്മല്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, ടി.ഇ മുക്താര്‍, എം.എച്ച് അബ്ദുല്‍ ഖാദര്‍, മുസമ്മില്‍ ടി.എച്ച്, നൗഫല്‍ തായല്‍, ജലീല്‍ തുരുത്തി, റഹിമാന്‍ തൊട്ടാന്‍, അഷ്ഫാഖ് അബൂബക്കര്‍ തുരുത്തി, മുസ്സമില്‍ ഫിര്‍ദൗസ് നഗര്‍, ഹാരിസ് ബ്രദേര്‍സ്, ബഷീര്‍ ചേരങ്കൈ, ഫൈസല്‍ പടിഞ്ഞാര്‍, സിദ്ദീഖ് ചക്കര, റഷീദ് ഗസ്സാലി നഗര്‍, ഖലീല്‍ ഷെയ്ഖ് കൊല്ലമ്പാടി, ഇഖ്ബാല്‍ ബാങ്കോട്, അനസ് കണ്ടത്തില്‍, നിയാസ് ചേരങ്കൈ, ശിഹാബ് ഊദ്, നൗഷാദ് കൊരക്കോട്, സജീര്‍ ബെദിര, സിയാന്‍ തളങ്കര, ഹസന്‍ പതിക്കുന്നില്‍, സഫ്വാന്‍ അണങ്കൂര്‍, നൗഫല്‍ നെല്ലിക്കുന്ന്, ഇര്‍ഷാദ് ഹുദവി ബെദിര, കബീര്‍ ചേരങ്കൈ, റഷീദ് തുരുത്തി, ഹാഷിം ബി.എച്ച്, നവാസ് സി.എ സംബന്ധിച്ചു.