പ്രൊഫഷണല്‍ കോഴ്‌സുകളുടെ പ്രവേശന നടപടികള്‍ ഏകീകരിക്കണം-പ്രൊഫ്‌കോണ്‍

By :  Sub Editor
Update: 2025-10-13 10:27 GMT

മംഗളൂരു: പ്രൊഫഷണല്‍ കോഴ്സുകള്‍ക്കുള്ള പ്രവേശന നടപടികള്‍ ദേശീയതലത്തില്‍ ഏകീകരിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ മംഗലാപുരത്ത് സംഘടിപ്പിച്ച 29 മത് പ്രൊഫ്‌കോണ്‍ ആഗോള പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി സമ്മേളനം ആവശ്യപ്പെട്ടു. പലഘട്ടങ്ങളിലായി നടക്കുന്ന വിവിധ സ്ട്രീം പ്രവേശന നടപടികള്‍ വിദ്യാര്‍ത്ഥികള്‍ വലക്കുകയും നീണ്ട സാവകാശം വരുത്തുകയും ചെയ്യുന്നുവെന്നും ഏകീകൃത വിദ്യാഭ്യാസ കലണ്ടര്‍ സാധ്യമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ അഷ്‌റഫ്, ഫൈസല്‍ മൗലവി പുതുപ്പറമ്പ്, ലജ്‌നത്തുല്‍ ബുഹൂസുല്‍ ഇസ്ലാമിയ്യ സെക്രട്ടറി ശമീര്‍ മദീനി, മുഹമ്മദ് സ്വാദിഖ് മദീനി, വിസ്ഡം യൂത്ത് സംസ്ഥാന നിര്‍വാഹക സമിതി അംഗം സി. മുഹമ്മദ് അജ്മല്‍, യാസിര്‍ അല്‍ ഹികമി, മുഹമ്മദ് ബിന്‍ ഷാക്കിര്‍, ശൈഖ് അബ്ദുസ്സലാം മദനി, ശഫീഖ് ബിന്‍ റഹീം, ഹംസ ഷാക്കിര്‍ അല്‍ഹികമി, അജ്വദ് ചെറുവാടി, ഡോ. മുഹമ്മദ് മുബഷിര്‍ ടി.സി എന്നിവര്‍ പ്രബന്ധാവതരണങ്ങള്‍ നടത്തി.

പ്രോഫ്ലൂമിന അവാര്‍ഡ് ഫോര്‍ എക്‌സലന്‍സ് പുരസ്‌കാരം എന്‍.ഐ.ടി കാലിക്കറ്റ് ഗോള്‍ഡ് മെഡലിസ്റ്റ് മുഹമ്മദ് അമീന് പ്രോഫ്‌കോണ്‍ സ്വാഗതസംഘം ചെയര്‍മാന്‍ അഡൂര്‍ ബി. ഇബ്രാഹീം സമ്മാനിച്ചു. സമാപന സമ്മേളനം വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് അബൂബക്കര്‍ സലഫി ഉദ്ഘാടനം ചെയ്തു. ടി. മുഹമ്മദ് ശമീല്‍ അധ്യക്ഷത വഹിച്ചു. ഡോ. യു.ടി. ഇഫ്തിക്കര്‍ ഫരീദ് മുഖ്യാതിഥിയായി. ഹുസൈന്‍ സലഫി ഷാര്‍ജ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. കെ. സജ്ജാദ്, ഡോ. ഹഫീസ് സ്വലാഹി എന്നിവര്‍ സംസാരിച്ചു. കാബില്‍ സി.വി. സ്വാഗതവും അബ്ദുല്‍ മജീദ് ചുങ്കത്തറ നന്ദിയും പറഞ്ഞു.


Similar News