അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തില്‍ ദുര്‍ഗാ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന ജില്ലാതല പരിപാടി ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട്: യുവാക്കളിലും വിദ്യാര്‍ത്ഥികളിലും ലഹരി ഉപയോഗം വര്‍ധിച്ചുവരുന്ന പുതിയ കാലത്ത് ലഹരിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ വിമുക്തി മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ കൂടുതല്‍ ശക്തമാകുകയാണ്. വിമുക്തി ജില്ലാ ഡിവിഷന്‍ ബ്രേക്ക് ദ സൈക്കിള്‍ എന്ന സന്ദേശം നല്‍കി അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ദുര്‍ഗാ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന ജില്ലാതല പരിപാടി ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി. സുജാത അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. ബാബു പെരിങ്ങോത്ത് ലഹരി വിരുദ്ധ സന്ദേശം നല്‍കി. ജില്ലാ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ പി.പി ജനാര്‍ദ്ദനന്‍ ബോധവല്‍ക്കരണ കാര്‍ഡിന്റെ വിതരണോദ്ഘാടനം നിര്‍ഹിച്ചു. ഹെസ്ദുര്‍ഗ് സര്‍ക്കിള്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ വി.വി പ്രസന്ന കുമാര്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ആലാപന വിഭാഗത്തില്‍ നിരവധി സമ്മാനങ്ങള്‍ നേടിയ സ്‌കൂള്‍ വിദ്യാര്‍ത്ഥി മഹിപാല്‍ മയക്കുമരുന്ന് വിരുദ്ധ ഗാനാലാപനം നടത്തി.
ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് പുതിയ ബസ്സ്റ്റാന്റില്‍ അവതരിപ്പിച്ച ലഹരി വിരുദ്ധ സംഗീത നൃത്താവിഷ്‌കാരം