തെരുവ് കച്ചവടക്കാരെ ഉടന്‍ പുനരധിവസിപ്പിച്ചില്ലെങ്കില്‍ സമരം-കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

By :  Sub Editor
Update: 2025-07-12 09:43 GMT

കാസര്‍കോട് മര്‍ച്ചന്റ്സ് അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്യുന്നു

കാസര്‍കോട്: നിര്‍മ്മാണം പൂര്‍ത്തീകരിച്ച് വര്‍ഷങ്ങളായിട്ടും പുതിയ ബസ്സ് സ്റ്റാന്‍ഡിലെ പുനരധിവാസ കേന്ദ്രത്തിലേക്ക് തെരുവ് കച്ചവടക്കാരെ മാറ്റാത്തതില്‍ കാസര്‍കോട് മര്‍ച്ചന്റ്സ് അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം കടുത്ത അമര്‍ഷം രേഖപ്പെടുത്തി. ഇനിയും ഈ കാര്യത്തില്‍ അവഗണന തുടരുകയാണെങ്കില്‍ വീണ്ടും വ്യാപാരികള്‍ സമരരംഗത്തിറങ്ങുമെന്നും എത്രയും പെട്ടന്ന് തെരുവ് കച്ചവടക്കാരെ പുനരധിവസിപ്പിക്കണമെന്നും വാര്‍ഷിക ജനറല്‍ ബോഡിയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രസിഡണ്ട് ടി.എ ഇല്യാസ് അധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജെ. സജി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ എ.എ അസീസ്, പി.പി മുസ്തഫ, ഹംസ പാലക്കി, ഹരിഹരസുധന്‍, ജില്ലാ സെക്രട്ടറി അന്‍വര്‍ സാദത്ത്, കാസര്‍ കോട് മര്‍ച്ചന്റ്സ് അസോസിയേഷന്‍ ഭാരവാഹികളായ കെ. ദിനേശ്, നഹീം അങ്കോല, മുനീര്‍ എം.എം, ഹാരിസ് സി.കെ, ശശിധരന്‍ കെ, അജിത് കുമാര്‍ സി.കെ, അബ്ദുല്‍ ജലീല്‍ സി.എച്ച്, ഹാരിസ് എ.എച്ച്, സംസ്ഥാന കൗണ്‍സിലര്‍മാരായ റൗഫ് പള്ളിക്കാല്‍, അഷറഫ് സുല്‍സണ്‍, ബി.എം.അബ്ദുല്‍ കബീര്‍, ബഷീര്‍ കല്ലങ്കാടി, വനിതാ വിംഗ് ജില്ലാ വൈസ് പ്രസിഡണ്ട് സുചിത്ര പിള്ള, മര്‍ച്ചന്റ്സ് യൂത്ത് വിംഗ് പ്രസിഡണ്ട് നിസാര്‍ സിറ്റി കൂള്‍, വനിതാ വിംഗ് പ്രസിഡണ്ട് ആശാ രാധാകൃഷ്ണന്‍ സംസാരിച്ചു.


Similar News