ജില്ലയിലെ നാല് താലൂക്കുകളും കാസര്‍കോട് ജില്ലക്കാര്‍ നയിക്കും

നാലിടത്തും തഹസില്‍ദാര്‍മാരായി കാസര്‍കോട്ടുകാര്‍;

By :  Sub Editor
Update: 2025-06-30 09:58 GMT

കാസര്‍കോട്: കാസര്‍കോട് തഹസില്‍ദാറായി പൊയ്‌നാച്ചി സ്വദേശി കെ. രമേശനും ഹൊസ്ദുര്‍ഗ് താലൂക്ക് തഹസില്‍ദാറായി കുറ്റിക്കോല്‍ സ്വദേശി ജി. സുരേഷ്ബാബുവും മഞ്ചേശ്വരം താലൂക്ക് തഹസില്‍ദാറായി മടിക്കൈ ആലയിലെ പി. സജിത്തിനെയും നിയമിച്ചു. ഇതോടെ ജില്ലയിലെ നാല് താലൂക്കുകളെയും ഇനി കാസര്‍കോട് സ്വദേശികള്‍ നയിക്കും. വെള്ളരിക്കുണ്ട് തഹസില്‍ദാറായി നേരത്തെ നിയമിതനായ പി.വി മുരളിയും കാസര്‍കോട് ജില്ലക്കാരനാണ്. ജില്ലയിലെ മുഴുവന്‍ താലൂക്കുകളിലും ഇതേ ജില്ലക്കാര്‍ തന്നെ തഹസില്‍ദാര്‍മാരാകുന്നത് അപൂര്‍വ്വമാണ്. കലക്ടറേറ്റിലെ തിരഞ്ഞെടുപ്പ് വിഭാഗം ജൂനിയര്‍ സൂപ്രണ്ടായിരുന്ന ജി. സുരേഷ്ബാബു ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് കൂടിയാണ്. സ്ഥാനക്കയറ്റത്തിലൂടെ ജില്ലക്കാരായ വി. അശോകനെ ഹൊ സ്ദുര്‍ഗ് ഭൂരേഖ തഹസില്‍ദാരായും പെരുമ്പളയിലെ വി. സ തീഷ് കുമാറിനെ കലക്ടറേറ്റിലെ ഹുസൂര്‍ ശിരസ്തദാരായും വി. ശ്രീകുമാറിനെ കലക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് (സ്യൂട്ട്) ആയും നിയമിച്ചിട്ടുണ്ട്.

Similar News