സൗത്ത് ഏഷ്യന്‍ സോഫ്റ്റ് ബേസ് ബോള്‍ ചാമ്പ്യന്മാര്‍ക്ക് ആവേശകര വരവേല്‍പ്പ്
സൗത്ത് ഏഷ്യന്‍ കിരീടം ചൂടിയ ഇന്ത്യന്‍ സോഫ്റ്റ് ബേസ് ബോള്‍ താരങ്ങള്‍ക്ക് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നല്‍കിയ സ്വീകരണം
കാസര്‍കോട്: നേപ്പാളില്‍ നടന്ന സൗത്ത് ഏഷ്യന്‍ സോഫ്റ്റ് ബേസ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി കിരീടം ചൂടിയ കാസര്‍കോടിന്റെ പൊന്നോമന താരങ്ങള്‍ക്ക് കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ ആവേശകരമായ സ്വീകരണമൊരുക്കി. വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പൂമാലയിട്ട് വരവേറ്റു. തളങ്കര ദഖീറത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി റബീഅ ഫാത്തിമ, മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജ് വിദ്യാര്‍ത്ഥിനികളായ മെഹ്‌റുന്നിസ, ഫാത്തിമത്ത് റംസീന, അശ്വിനി ബി., കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ അനഘ കെ., ശ്രവ്യ സി.എച്ച്, മൊഗ്രാല്‍ സ്വദേശി മുഹമ്മദ് അഹ്‌നാഫ് എന്നിവര്‍ക്കാണ് വരവേല്‍പ്പ് നല്‍കിയത്. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് ഇവര്‍ കാസര്‍കോട് എത്തിയത്. അനുമോദനങ്ങള്‍ അര്‍പ്പിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ എത്തിയിരുന്നു.