മാളവികയ്ക്ക് ഹൃദ്യമായ സ്വീകരണം

By :  Sub Editor
Update: 2025-07-08 09:14 GMT

ഏഷ്യ കപ്പിന് യോഗ്യത നേടിയ ഇന്ത്യന്‍ ടീമിലെ ഏക മലയാളി സാന്നിധ്യം പി. മാളവികയ്ക്ക് സി.പി.എം കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫീസില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി ജയരാജന്റെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണം

കാസര്‍കോട്: ഏഷ്യ കപ്പ് ഫുട്‌ബോളിന് യോഗ്യത നേടിയ ഇന്ത്യന്‍ ടീമിലെ ഏക മലയാളി സാന്നിധ്യം പി. മാളവികയ്ക്ക് നാടിന്റെ സ്‌നേഹാദരം. ഇന്നലെ രാവിലെ മംഗളൂരു വിമാനത്താവളത്തിലെത്തിയ മാളവികയെ മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് എസ്. പ്രീത, വൈസ് പ്രസിഡണ്ട് വി. പ്രകാശന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി. രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. മാളവികയുടെ അമ്മ മിനിയും വിമാനത്താവളത്തിലെത്തി. തുടര്‍ന്ന് ജന്മനാടായ ബങ്കളത്തേക്ക് പോകുംവഴി സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ സ്വീകരണം നല്‍കി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി ജയരാജന്‍, ജില്ലാ സെക്രട്ടറി എം. രാജഗോപാലന്‍ എം.എല്‍.എ, സംസ്ഥാന കമ്മിറ്റി അംഗം കെ.പി സതീഷ് ചന്ദ്രന്‍, സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.


Similar News