കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ശാസ്ത്രീയ അടിത്തറ അത്യാവശ്യം-എ.കെ ശശീന്ദ്രന്‍
ചട്ടഞ്ചാലിലെ സ്വാതി ഓഫ്‌സെറ്റ് പ്രിന്റിങ് പ്രസിന്റെ നവീകരിച്ച കെട്ടിടവും ഇന്‍ക്യുബേഷന്‍ സെന്ററും മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു
ചട്ടഞ്ചാല്‍: വനിതാകൂട്ടായ്മയുടെ കരുത്തില്‍ കുടുംബശ്രീ ഗ്രൂപ്പ് യൂണിറ്റായി അഭിമാനനേട്ടമുണ്ടാക്കിയ ചട്ടഞ്ചാലിലെ സ്വാതി ഓഫ്‌സെറ്റ് പ്രിന്റിങ് പ്രസിന്റെ നവീകരിച്ച കെട്ടിടവും ഇന്‍ക്യുബേഷന്‍ സെന്ററും മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ശാസ്ത്രീയ അടിത്തറ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് അത്യാവശ്യമാണെന്നും പ്രകൃതി സംരക്ഷണവും പരിസ്ഥിതി സംരക്ഷണവും സംരക്ഷിക്കാനുള്ള കടമയായി കുടുംബശ്രീ ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു. ഉദുമ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രതീഷ് പിലിക്കോട് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, സംസ്ഥാന പ്രോഗ്രാം മാനേജര്‍ അനീഷ് കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഇന്‍ക്യുബേഷന്‍ റൂം ഉദ്ഘാടനം സി.എച്ച് കുഞ്ഞമ്പു എം.എല്‍.എയും കമ്പ്യൂട്ടര്‍ റൂം ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണനും കട്ടിങ് മെഷീന്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂറും പാക്കിംഗ് മെഷീന്‍ ഉദ്ഘാടനം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രതീഷ് പിലിക്കോടും വാഹനത്തിന്റെ താക്കോല്‍ദാനം ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കറും ത്രെഡ് സ്റ്റിച്ചിങ് മെഷീന്‍ ഉദ്ഘാടനം സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ മുംതാസ് അബൂബക്കറും നിര്‍വഹിച്ചു.