തനിമയുടെ ലൈബ്രറി ഉദ്ഘാടനവും 'സര്‍ക്കീട്ടടി ' പുസ്തക പ്രകാശനവും

Update: 2025-09-23 10:19 GMT

തനിമ കലാസാഹിത്യവേദിയുടെ ലൈബ്രറിയുടെയും ഉദ്ഘാടനവും അബലാസ് ഷംനാടിന്റെ 'സര്‍ക്കീട്ടടി' എന്ന പുസ്തകത്തിന്റെ പ്രകാശനവും നിര്‍വ്വഹിച്ച് കവയിത്രിയും കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് ഇംഗ്ലീഷ് പ്രൊഫസറുമായ ഡോ. റുക്കിയ മുഹമ്മദ് കുഞ്ഞി സംസാരിക്കുന്നു

കാസര്‍കോട്: തനിമ കലാസാഹിത്യവേദിയുടെ പുതിയ ലൈബ്രറിയുടെയും വായനശാലയുടെയും ഉദ്ഘാടനവും അബലാസ് ഷംനാടിന്റെ 'സര്‍ക്കീറ്റടി' എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു. കവയിത്രിയും കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലെ ഇംഗ്ലീഷ് പ്രൊഫസറുമായ ഡോ. റുക്കിയ മുഹമ്മദ് കുഞ്ഞി ഉദ്ഘാടനവും പുസ്തക പ്രകാശനവും നിര്‍വഹിച്ചു. പുതിയ തലമുറയിലെ സര്‍ഗധനരായ സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നിച്ചിരിക്കാനും പുസ്തകങ്ങള്‍ വായിച്ച് ചര്‍ച്ച ചെയ്യുവാനും ഒരിടം ഒരുക്കിയത് ശ്രദ്ധേയമായ കാര്യമാണെന്ന് ഡോ. റുക്കിയ പറഞ്ഞു. സുമയ്യ തായത്ത് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി റിസര്‍ച്ച് സ്‌കോളര്‍ മുര്‍ഷിത സുല്‍ത്താന പുസ്തകം ഏറ്റുവാങ്ങി. ലൈബ്രറിയിലേക്കുള്ള പുസ്തകം സക്കീന അക്ബര്‍ സ്വീകരിച്ചു. ബാംഗ്ലൂര്‍ ജെയിന്‍ യൂണിവേഴ്‌സിറ്റിയിലെ മന:ശാസ്ത്ര വിഭാഗം പ്രൊഫ. അരിബാ ഷംനാട് പുസ്തക പരിചയം നടത്തി. ശരീഫ് കുരിക്കള്‍, ആയിഷത്ത് അസൂറ, ഫാത്തിമത്ത് റംഷീല, സി.എല്‍. ശദാബ് ശരീഫ്, അസീസ് അക്കര സംസാരിച്ചു. അബ്ലാസ് ഷംനാട് എഴുത്തനുഭവം പങ്കുവെച്ചു. തനിമ കലാ സാഹിത്യവേദി ജില്ലാ പ്രസിഡണ്ട് അബൂത്വാഈ ആമുഖപ്രസംഗം നടത്തി. നിസാര്‍ പെര്‍വാഡ് സ്വാഗതവും സുലൈഖ മാഹിന്‍ നന്ദിയും പറഞ്ഞു.


Similar News