നൂതന ചികിത്സാ സൗകര്യങ്ങളുമായി വിന്‍ടെച്ച് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്പത്രി; നാല് ചികിത്സാ പദ്ധതികളുടെ ഉദ്ഘാടനം ബുധനാഴ്ച

ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിവിധ വിഭാഗങ്ങളിലായി കുറഞ്ഞ നിരക്കില്‍ ഒമ്പത് പാക്കേജുകള്‍

Update: 2024-12-03 10:57 GMT

വിന്‍ടെച്ച് ആസ്പത്രി അധികൃതര്‍ നടത്തിയ വാര്‍ത്താ സമ്മേളനം

കാസര്‍കോട്: നൂതന ചികിത്സാ പദ്ധതികള്‍ അവതരിപ്പിച്ച് കാസര്‍കോട് വിന്‍ടെച്ച് മള്‍ട്ടി സ്പെഷ്യാലിറ്റി ആസ്പത്രി. സൂപ്പര്‍ സ്പെഷ്യാലിറ്റി ആസ്പത്രിയായി ഉയര്‍ത്തപ്പെട്ട ആസ്പത്രിയില്‍ 4 ചികിത്സാ പദ്ധതികള്‍ക്ക് കൂടി ബുധനാഴ്ച തുടക്കമിടും . ബുധനാഴ്ച വൈകീട്ട് നാലിന് മോഡേണ്‍ എം.ആര്‍.ഐ -സി.ടി സ്‌കാന്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും സ്ട്രോക്ക് സ്‌ക്രീനിങ് സെന്റര്‍ എടനീര്‍ മഠാധിപതി സ്വാമി സച്ചിദാനന്ദഭാരതിയും സെമി റോബോട്ടിക് ന്യൂറോ-ഓര്‍ത്തോ റീഹാബിലിറ്റേഷന്‍ (ഫിസിയോതെറാപ്പി) ഫാദര്‍ മാത്യു ബേബിയും ഐ.വി.എഫ്-ജനിതക പരിശോധനാ കേന്ദ്രം സിനിമാതാരം ശ്വേതാ മേനോനും ഉദ്ഘാടനം ചെയ്യും. ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജനറല്‍ മെഡിസിന്‍, കാര്‍ഡിയോളജി, ന്യൂറോളജി, പീഡിയാട്രിക്‌സ്, ഓര്‍ത്തോപീഡിക്‌സ്, ഇ.എന്‍.ടി, ജനറല്‍ സര്‍ജന്‍, ഡെര്‍മറ്റോളജി, ലാബ് എന്നീ വിഭാഗങ്ങളില്‍ കുറഞ്ഞ നിരക്കുകളില്‍ ഒമ്പത് പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്. വിന്‍ടെച്ച് ആസ്പത്രി ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് ഉപ്പളഗേറ്റ്, ഡയറക്ടര്‍ അബ്ദുല്‍ കരീം കോളിയാട്, മാനേജിംഗ് ഡയറക്ടര്‍ ഡോ. ഇസ്മാഈല്‍ ഫവാസ്, ഡയറക്ടര്‍ മുഹമ്മദ് ദില്‍ഷാദ്, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുനവ്വര്‍ ഡാനിഷ്, ന്യൂറോളജിസ്റ്റ് ഡോ. മുഹമ്മദ് ഷമീം കട്ടത്തടുക്ക എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.


Similar News