ബേവൂരിയില്‍ സംസ്ഥാന നാടകോത്സവം 16 മുതല്‍

By :  Sub Editor
Update: 2025-11-13 07:59 GMT

കാസര്‍കോട്: സൗഹൃദ വായനശാല ആന്റ് ഗ്രന്ഥാലയം ബേവൂരി സംഘടിപ്പിക്കുന്ന ആറാമത് കെ.ടി മുഹമ്മദ് സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സരം 16 മുതല്‍ 20 വരെ വായനശാല ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സംസ്ഥാനത്തെ മികച്ച നാല് പ്രൊഫഷണല്‍ നാടകങ്ങളും അവസാന ദിവസം ജില്ലയിലെ മികച്ച മൂന്നു അമേച്വര്‍ നാടകങ്ങളും അരങ്ങേറും. നാടക-സിനിമാ മേഖലയിലെ പ്രതിഭകളും സംബന്ധിക്കും. 16ന് വൈകീട്ട് ആറിന് സിനിമ സംവിധായകന്‍ സെന്ന ഹെഗ്ഡെ ഉദ്ഘാടനം ചെയ്യും. കെ.വി കുഞ്ഞിരാമന്‍ അധ്യക്ഷത വഹിക്കും. സിനിമാ നടന്‍ അഡ്വ. സി. ഷുക്കൂര്‍, അബൂദാബി ശക്തി നാടക അവാര്‍ഡ് ജേതാവ് അനില്‍കുമാര്‍ ആലത്തുപടമ്പ് മുഖ്യാതിഥികളാകും. തുടര്‍ന്ന് രാത്രി 7.30ന് നവോദയ തിരുവനന്തപുരത്തിന്റെ സുകുമാരി നാടകം അരങ്ങേറും. 17ന് ഗസയോടൊപ്പം എന്ന പരിപാടിയുടെ ഭാഗമായി 6.30ന് ഏക പാത്ര നാടകം ഗസ റിപ്പോര്‍ട്ട്. 7.30ന് കായംകുളം പീപ്പിള്‍സ് തിയേറ്റര്‍സിന്റെ അങ്ങാടിക്കുരുവികള്‍. 18ന് വൈകിട്ട് 6.30ന് വയലാര്‍ അനുസ്മരണവും ഗാനാലാപനവും. 7.30ന് അമ്പലപുഴ സാരഥിയുടെ നവജാത ശിശുക്കള്‍ 84 വയസ് എന്ന നാടകം. 19ന് 7.30ന് സൗപര്‍ണിക തിരുവനന്തപുരത്തിന്റെ താഴ്വാരം. 20ന് വൈകീട്ട് ആറിന് സമാപന സമ്മേളനം സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. 7.30ന് പ്രശോഭ് ബാലന്‍ സംവിധാനം ചെയ്ത് യുവശക്തി അരവത്ത് അവതരിപ്പിക്കുന്ന നാടകം ജയഭാരതി ടൈലേഴ്‌സ്. 8.30ന് സൗഹൃദ വായനശാല ബേവൂരിയുടെ സഹകരണത്തോടെ ബാക്ക് സ്റ്റേജ് കാസര്‍കോട് അവതരിപ്പിക്കുന്ന കപ്പല്‍ 9.30ന് സി.കെ രാജേഷ് റാവു സംവിധാനം ചെയ്ത് ചങ്ങമ്പുഴ കലാ-കായികവേദി അവതരിപ്പിക്കുന്ന നാടകം പന്നി അരങ്ങേറും.

പത്രസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ കെ.വി കുഞ്ഞിരാമന്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ കെ.വി രഘുനാഥന്‍, അബ്ബാസ് രചന, സി.കെ ശശി പാലക്കുന്ന്, വിനോദ് മേല്‍പ്പുറം, കെ. വിജയകുമാര്‍ സംബന്ധിച്ചു.

Similar News