Camp | ഡയാലൈഫ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ മെഗാ യൂറോളജി/കാന്‍സര്‍ ക്യാമ്പ് ഏപ്രില്‍ 6ന്
കാസര്‍കോട്: ജില്ലയിലെ ആരോഗ്യ രംഗത്ത് പുതിയൊരു കാല്‍വെപ്പുമായി ഡയാലൈഫ് ഡയബറ്റിസ് & കിഡ്നി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ഉദ്ഘാടനം ഏപ്രില്‍ 24 വ്യാഴാഴ്ച നടക്കും. ഇതിന് മുന്നോടിയായി, ഏപ്രില്‍ 6 ഞായറാഴ്ച രാവിലെ 10 മണിക്ക് ഡയാലൈഫ് ഹോസ്പിറ്റലില്‍ വെച്ച് മെഗാ യൂറോളജി/കാന്‍സര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.
അര്‍ബുദ രോഗത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി മലബാര്‍ കാന്‍സര്‍ സെന്റര്‍ കണ്ണൂരുമായി സഹകരിച്ച് ഏപ്രില്‍ 6 ഞായറാഴ്ച രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെയാണ് കാന്‍സര്‍ നിര്‍ണ്ണയ മെഗാ സ്‌ക്രീനിംഗ് ക്യാമ്പ് നടത്തുന്നത്.
പല കാന്‍സര്‍ രോഗികളും അവസാന ഘട്ടങ്ങളിലാണ് ചികിത്സ തേടുന്നത്. എന്നാല്‍ അര്‍ബുദങ്ങളില്‍ പലതും നേരത്തെ കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുന്നവയാണ്. കാന്‍സര്‍ രോഗത്തോടുള്ള ഭീതിയും ആശങ്കയും ആളുകളെ ചികിത്സ തേടുന്നതില്‍ നിന്ന് പിന്‍വലിക്കുന്ന സാഹചര്യം ഒഴിവാക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. 30 വയസ്സിന് മുകളിലുള്ള ആര്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
പ്രമേഹ പാദ പരിചരണത്തില്‍ കഴിഞ്ഞ ആറ് വര്‍ഷമായി മികവ് തെളിയിച്ചിട്ടുള്ള ഡയാലൈഫ്, നഗരത്തിന്റെ ഹൃദയഭാഗത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ പ്രമേഹ വൃക്ക രോഗ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയായി ഉയരുകയാണ്.
ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ അന്യസംസ്ഥാനങ്ങളില്‍ നിന്നുപോലും നിരവധി രോഗികള്‍ ഈ സ്ഥാപനത്തില്‍ ചികിത്സ തേടിയെത്തുന്നു. അതുകൊണ്ടുതന്നെ കാസര്‍കോടിന്റെ ആരോഗ്യ രംഗത്ത് പുതിയൊരു അധ്യായം കുറിക്കുകയാണ്.
മെഗാ യൂറോളജി/കാന്‍സര്‍ ക്യാമ്പില്‍ കിഡ് നി സ്റ്റോണ്‍, പ്രോസ്റ്റേറ്റ് പ്രശ്നങ്ങള്‍ തുടങ്ങി മൂത്രാശയ സംബന്ധമായ എല്ലാ രോഗങ്ങള്‍ക്കും സൗജന്യ കണ്‍സള്‍ട്ടേഷനും ലാബ് ടെസ്റ്റുകളില്‍ 20% ഇളവും കിഡ്നി, പ്രോസ്റ്റേറ്റ് സ്‌കാനുകള്‍ക്ക് 50% ഇളവും നല്‍കുന്നു. ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ക്ക് പ്രത്യേക പാക്കേജുകളും ലഭ്യമാണ്.
വാര്‍ത്താസമ്മേളനത്തില്‍ ഡോ. മൊയ്ദീന്‍ കുഞ്ഞി ഐ കെ (മാനേജിംഗ് പാര്‍ട്ണര്‍), ഡോ. മൊയ്ദീന്‍ നഫ് സീര്‍ പാദൂര്‍ (മാനേജിംഗ് പാര്‍ട്ണര്‍), മുഹമ്മദ് മന്‍സൂര്‍ (ഹോസ് പിറ്റല്‍ അഡ് മിനിസ്‌ട്രേറ്റര്‍), അബു (മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്) എന്നിവര്‍ സംബന്ധിച്ചു.