'ജീവനം' ചികിത്സാ സഹായ പദ്ധതിയുമായി കിംസ് ശ്രീചന്ദ് ആസ്പത്രി

By :  Sub Editor
Update: 2025-07-02 10:37 GMT

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ ജനങ്ങള്‍ക്ക് ആരോഗ്യപരമായ ജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആസ്പത്രി 'ജീവനം' പദ്ധതിക്ക് തുടക്കം കുറിച്ചതായി ബന്ധപ്പെട്ടവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ ചേര്‍ത്തുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയെന്നും അവര്‍ അറിയിച്ചു. പണമില്ലാത്തതിന്റെ പേരില്‍ ചികിത്സ മുടങ്ങരുതെന്ന സാമൂഹിക പ്രതിബദ്ധത ഉയര്‍ത്തിപ്പിടിച്ചാണ് 'ജീവനം' പദ്ധതി ആരംഭിച്ചിരിക്കുന്നതെന്നും റോബോട്ടിക് ശസ്ത്രക്രിയ അടക്കമുള്ള ഏറ്റവും ആധുനികമായ ചികിത്സാ സംവിധാനങ്ങള്‍ ഈ പദ്ധതിയിലൂടെ സാമ്പത്തികമായി പ്രയാസം നേരിടുന്നവര്‍ക്ക് സൗജന്യ നിരക്കില്‍ ലഭ്യമാക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഡയാലിസിസ് മുതല്‍ കാന്‍സര്‍ ശസ്ത്രക്രിയ വരെയുള്ള പ്രധാന ചികിത്സകളും കിംസ് ശ്രീചന്ദ് ആസ്പത്രിയില്‍ 'ജീവനം' പദ്ധതിയുടെ ഭാഗമായി ലഭിക്കും. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം കാസര്‍കോട് പ്രസ് ക്ലബില്‍ കിംസ് ഡയറക്ടറും കേരള ക്ലസ്റ്റര്‍ സി.ഇ.ഒയുമായ ഫര്‍ഹാന്‍ യാസിന്‍ വ്യവസായി യു.കെ. യൂസുഫിന് രേഖകള്‍ കൈമാറി നിര്‍വഹിച്ചു. ആറു മാസത്തിനുള്ളില്‍ 150 പെല്‍ഡ് സര്‍ജറികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ഡോ. മഹേഷ് ഭട്ടിനുള്ള ആദരം ഇന്ന് വൈകിട്ട് 4ന് നടക്കും. കേരള ക്ലസ്റ്റര്‍ സി.ഇ.ഒ ഫര്‍ഹാന്‍ യാസിന്‍, അസിസ്റ്റന്റ് മാനേജര്‍ നസ്‌റിയ നമ്പ്രം എന്നിവര്‍ പങ്കെടുത്തു.

Similar News