സ്ത്രീ സുരക്ഷാ മുന്‍പന്തിയില്‍ നില്‍ക്കേണ്ടത് സ്ത്രീ കൂട്ടായ്മകള്‍: ടി എ ഷാഫി
ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ല വനിതാ വിംഗ് സംഘടിപ്പിച്ച വുമണ്‍ ഓഫ് വിഷന്‍ ശില്പശാലയില്‍ മുഖ്യ അതിഥിയായി പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം;
ദുബൈ: സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന സ്ത്രീ സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതില്‍ സ്ത്രീ കൂട്ടായ്മകള്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ മുന്‍പന്തിയില്‍ വരണമെന്ന് മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി എ ഷാഫി അഭിപ്രായപ്പെട്ടു. ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ല വനിതാ വിംഗ് സംഘടിപ്പിച്ച വുമണ്‍ ഓഫ് വിഷന്‍ ശില്പശാലയില്‍ മുഖ്യ അതിഥിയായി പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകളുടെ സുരക്ഷ ഒരു കുടുംബ പ്രശ്‌നമോ ഒരു സംഘടനയുടെ ഉത്തരവാദിത്തമോ മാത്രമല്ല; മറിച്ച് സാമൂഹിക ഉത്തരവാദിത്തമായി കണക്കാക്കി പ്രവര്‍ത്തിക്കേണ്ട വിഷയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീ കൂട്ടായ്മകള്‍ പരസ്പര പിന്തുണ ശക്തമാക്കി, അവകാശബോധവും നിയമപരിചയവും വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ തീവ്രമായി നടപ്പിലാക്കേണ്ടതുണ്ടെന്നും സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ കാരുണ്യ മേഖലകളില്‍ കെ എം സി സി നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തങ്ങള്‍ പ്രശംസനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദുബായ് കെ എം സി സി ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി അദ്ധ്യക്ഷത വഹിച്ചു. ദുബായ് കെഎംസിസി ജനറല്‍ സെക്രട്ടറി യഹ് യ തളങ്കര ഉദ് ഘാടനം ചെയ്തു. ആക്ടിങ് ജനറല്‍ സെക്രട്ടറി ബഷീര്‍ പാറപ്പള്ളി പ്രാര്‍ത്ഥന നടത്തി. ദുബൈ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി അബ്ദുള്‍ ഖാദര്‍ അരിപ്പാമ്പ്ര ക്ലാസ്സിന് നേതൃത്വം നല്‍കി. ദുബൈ കെ.എം.സി.സി സംസ്ഥാന നേതാക്കളായ ഹംസ തൊട്ടി, അബ്ദുള്ള ആറങ്ങാടി, അഡ്വ. ഇബ്രാഹിം ഖലീല്‍, അഫ്‌സല്‍ മെട്ടമ്മല്‍, ജനറല്‍ സെക്രട്ടറി ഹനീഫ് ടി ആര്‍, പ്രമുഖ മോട്ടിവേഷണല്‍ സ്പീക്കര്‍ സി. മുനീര്‍ അല്‍ വഫ, സമീര്‍ ബെസ്റ്റ് ഗോള്‍ഡ്, വനിതാ കെ എം സി സി സംസ്ഥാന നേതാക്കളായ റാബിയ സത്താര്‍, ആയിഷ മുഹമ്മദ്, റിയാനാ സലാം, ഷഹീന ഖലീല്‍, വനിതാ കെ എം സി സി ജില്ലാ പ്രസിഡന്റ് റൈസന നൂറുദ്ദീന്‍, ജില്ലാ ഭാരവാഹികളായ ഖൈറുന്നിസ ബഷീര്‍, മുനീസ ആരിഫ്, ഫൗസിയ ഹനീഫ്, സഫ്രീന യൂസുഫ്, ഫാത്തിമ റഫീഖ്, നസീമ ഹനീഫ്, അഫ്‌സല്‍ ഷാസിയ, ഷഹര്‍ ബാന ഹാഷിം, ഫാത്തിമ ഹനീഫ്, ബുഷ്റ ചട്ടഞ്ചാല്‍, സറീന സത്താര്‍, സുബൈദ അഹ്‌മദ്, റുഖിയ ഷഫീഖ്, ആയിഷ ഹസന്‍, സഫീന ബഷീര്‍, താഹിറ, സുമയ്യ, ഖദീജത് ഷഹീന്‍, രൗമാന, ഉമൈമ എന്നിവര്‍ സംസാരിച്ചു. വനിതാ വിംഗ് ജില്ലാ ജന. സെക്രട്ടറി അസ്മീറ ഷെഹ് സിന്‍ ചെര്‍ക്കള സ്വാഗതവും ട്രഷറര്‍ ഫാത്തിമ സലാം നന്ദിയും പറഞ്ഞു.