നബിദിനം; യുഎഇയില്‍ 3 ദിവസം തുടര്‍ച്ചയായ അവധി ലഭിച്ചേക്കും

ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല;

Update: 2025-08-26 10:26 GMT

അബുദാബി: നബിദിനം പ്രമാണിച്ച് യുഎഇയില്‍ മൂന്നു ദിവസം തുടര്‍ച്ചയായ അവധി ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. യുഎഇയില്‍ റബിഅല്‍ അവ്വല്‍ മാസപ്പിറവി കാണാത്തതിനാല്‍ ഇസ്‌ലാമിക് കലണ്ടറിലെ മൂന്നാം മാസം തിങ്കളാഴ്ച ആരംഭിച്ചതായി വാനനിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതനുസരിച്ച് പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം സെപ്റ്റംബര്‍ അഞ്ചിനായിരിക്കും. അങ്ങനെയാണെങ്കില്‍, വാരാന്ത്യങ്ങളായ ശനി, ഞായര്‍ ദിവസങ്ങള്‍ ഉള്‍പ്പെടെ യുഎഇ നിവാസികള്‍ക്ക് മൂന്ന് ദിവസത്തെ അവധി ലഭിച്ചേക്കാം.

സാധാരണയായി ശനിയും ഞായറുമാണ് യുഎഇയിലെ വാരാന്ത്യ അവധികള്‍. അതിനാല്‍ നബിദിനത്തോടനുബന്ധിച്ച് മൂന്ന് ദിവസം അവധി ലഭിക്കാന്‍ സാധ്യതയുണ്ടെങ്കിലും യുഎഇ അധികൃതര്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. വാനനിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം ശനിയാഴ്ച അറബ് മേഖലയില്‍ നഗ്‌ന നേത്രം കൊണ്ടോ, ടെലിസ്‌കോപ്പ് ഉപയോഗിച്ചോ മാസപ്പിറവി കാണാന്‍ സാധിച്ചിരുന്നില്ല. ഒമാനിലും നബിദിനം സെപ്റ്റംബര്‍ അഞ്ചാം തീയതി ആയിരിക്കും.

Similar News