രക്തദാനം മനുഷ്യന്റെ ഏറ്റവും വലിയ ദാനബോധത്തിന്റെ പ്രതീകം-നിസാര്‍ തളങ്കര

Update: 2025-12-03 09:58 GMT

ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പ് കെ.എം.സി.സി നാഷണല്‍ കമ്മിറ്റി ട്രഷറര്‍ നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്യുന്നു

ദുബായ്: രക്തദാനം മനുഷ്യന്റെ ഏറ്റവും വലിയ ദാനബോധത്തിന്റെ പ്രതീകമാണെന്ന് യു.എ.ഇ. കെ.എം.സി.സി നാഷണല്‍ ട്രഷറര്‍ നിസാര്‍ തളങ്കര പറഞ്ഞു. യു.എ.ഇ രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി ദുബായ് കെ.എം. സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര്‍ മേല്‍പറമ്പ് സ്വാഗതം പറഞ്ഞു. കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് ഡോ.അന്‍വര്‍ അമീന്‍, ജനറല്‍ സെക്രട്ടറി യഹ്‌യ തളങ്കര, ഭാരവാഹികളായ അബ്ദുല്ല ആറങ്ങാടി, ഹംസ തൊട്ടി, അഡ്വ. ഇബ്രാഹിം ഖലീല്‍, അഫ്‌സല്‍ മെട്ടമ്മല്‍, പി.വി നാസര്‍, അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ, ആര്‍. ശുക്കൂര്‍, ഷഫീഖ് സലാഹുദ്ദീന്‍ തിരുവനന്തപുരം, ശരീഫ് കോളിയാട്, ഹനീഫ് മരവായില്‍, കൈന്റ്‌നെസ്സ് ബ്ലഡ് ഡൊണേഷന്‍ ടീം പ്രധിനിധികളായ അന്‍വര്‍ വയനാട്, ശിഹാബ് തെരുവത്ത്, സലാം തട്ടാന്‍ ചേരി, ഇസ്മായില്‍ നാലാം വാതുക്കല്‍, പി.പി റഫീഖ് പടന്ന, ഹസ്സൈനാര്‍ ബീജന്തടുക്ക, മൊയ്തീന്‍ അബ്ബ, സുബൈര്‍ അബ്ദുല്ല, ഹനീഫ ബാവ, ഫൈസല്‍ മൊഹ്സിന്‍, ബഷീര്‍ പാറപള്ളി, സുബൈര്‍ കുബനൂര്‍, പി.ഡി നൂറുദ്ദീന്‍, അഷ്‌റഫ് ബായാര്‍, സിദ്ദീഖ് ചൗക്കി, റഫീഖ് കടാങ്കോട്, ആസിഫ് ഹൊസങ്കടി, ഇബ്രാഹിം ബേരിക്ക, ഫൈസല്‍ പട്ടേല്‍, പി.എം മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക, ഖാലിദ് പാലക്കി, എ.ജി.എ റഹ്മാന്‍, റാഷിദ് പടന്ന, അജ്മല്‍ മൂലടുക്കം, ഹസ്‌ക്കര്‍ ചൂരി, സൈഫുദ്ദീന്‍ മൊഗ്രാല്‍, മന്‍സൂര്‍ മര്‍ത്യ, സലാം മാവിലാടാം പ്രസംഗിച്ചു. ജില്ലാ ട്രഷറര്‍ ഡോ. ഇസ്മായില്‍ നന്ദി പറഞ്ഞു.


Similar News