ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പില്‍ ദുബായ് ബ്ലഡ് ഡൊണേഷന്‍ സെന്റര്‍ ക്യാമ്പയിന്‍ കോഡിനേറ്റര്‍ സിജി ജോര്‍ജിന് കെ.എം.സി.സി നാഷണല്‍ കമ്മിറ്റി ട്രഷറര്‍ നിസാര്‍ തളങ്കര ഉപഹാരം സമ്മാനിക്കുന്നു
ദുബായ്: യു.എ.ഇയുടെ ദേശീയ ദിനത്തിന്റെ ഭാഗമായി യു.എ.ഇ രക്തസാക്ഷി ദിനത്തില്‍ ദുബായ് കെ.എം. സി.സി ജില്ലാ കമ്മിറ്റി കൈന്‍ഡ്‌നെസ് ബ്ലഡ് ഡൊണേഷന്‍ ടീമുമായി സഹകരിച്ച് സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പില്‍ ദുബായ് ബ്ലഡ് ഡൊണേഷന്‍ സെന്റര്‍ ക്യാമ്പയിന്‍ കോഡിനേറ്റര്‍ സിജി ജോര്‍ജിന് കെ.എം.സി.സി ജില്ലാ കമ്മിറ്റിയുടെ സ്‌നേഹോപഹാരം നാഷണല്‍ കമ്മിറ്റി ട്രഷറര്‍ നിസാര്‍ തളങ്കര സമ്മാനിച്ചു. ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര്‍ മേല്‍പ്പറമ്പ് സ്വാഗതം പറഞ്ഞു. കെ.എം.സി.സി നേതാക്കളായ ഡോ. അന്‍വര്‍ അമീന്‍, ജനറല്‍ സെക്രട്ടറി യഹ്‌യ തളങ്കര, അബ്ദുല്ല ആറങ്ങാടി, ഹംസ തൊട്ടി, അഡ്വ. ഇബ്രാഹിം ഖലീല്‍, അഫ്‌സല്‍ മെട്ടമ്മല്‍, പി.വി നാസര്‍, അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ, ആര്‍. ഷുക്കൂര്‍, ഷഫീഖ് സലാഹുദ്ദീന്‍ തിരുവനന്തപുരം തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ ട്രഷറര്‍ ഡോ. ഇസ്മായില്‍ നന്ദി പറഞ്ഞു.