യുഎഇ ഗോള്‍ഡന്‍ വിസ: ഇനി ലക്ഷ്യമിടുന്നത് ഈ മേഖലകളിലെ പ്രതിഭകളെ

നിലവില്‍ 1.6 ലക്ഷം പേര്‍ ഗോള്‍ഡന്‍ വിസയിലുണ്ട്;

Update: 2025-07-01 08:52 GMT

അബുദാബി: യുഎഇ ഗോള്‍ഡന്‍ വിസ ഇനി ലക്ഷ്യമിടുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കാലാവസ്ഥാ മേഖലകളിലെ പ്രതിഭകളെ. നിലവില്‍ 1.6 ലക്ഷം പേര്‍ ഗോള്‍ഡന്‍ വിസയിലുണ്ട്. അതുകൊണ്ടുതന്നെ ഇനി എഐ, കാലാവസ്ഥാ വിദഗ്ധര്‍ക്ക് മുന്‍ഗണന നല്‍കാനാണ് നീക്കമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഐഒടി, ക്ലൗഡ് കംപ്യൂട്ടിങ്, ക്ലൈമറ്റ് ടെക്, പ്രൈവറ്റ് വെല്‍ത്ത് മാനേജ് മെന്റ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ള വിദഗ് ധര്‍, നിക്ഷേപകര്‍, സംരംഭകര്‍ എന്നിവര്‍ക്കും 10 വര്‍ഷ കാലാവധിയുള്ള ഗോള്‍ഡന്‍ വിസ വാഗ്ദാനം ചെയ്യുന്നു.

മികച്ച വിദ്യാര്‍ത്ഥികള്‍, ശാസ്ത്രജ്ഞര്‍, മികച്ച ആഗോള സര്‍വകലാശാലകളില്‍ നിന്നുള്ള ബിരുദധാരികള്‍, കോഡര്‍മാര്‍, ഉയര്‍ന്ന യോഗ്യതയുള്ള പ്രൊഫഷണലുകള്‍ എന്നിവരുള്‍പ്പെടെ വിവിധ വ്യക്തികള്‍ക്കാണ് നിലവില്‍ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ വാഗ്ദാനം ചെയ്യുന്നത്. സമീപഭാവിയില്‍ കൂടുതല്‍ വിഭാഗങ്ങള്‍ കൂടി ഇതില്‍ ചേര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദുബായ് ആസ്ഥാനമായുള്ള ഉപദേശക സ്ഥാപനമായ ജെ.എസ്.ബിയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഗൗരവ് കെസ്വാനി പറഞ്ഞു.

കോവിഡ്-19 ന് ശേഷം, സര്‍ക്കാരിന്റെ പ്രാഥമിക ലക്ഷ്യം രാജ്യത്തേക്ക് മൂലധനം ആകര്‍ഷിക്കുക എന്നതായിരുന്നു. അതുകൊണ്ടാണ്, 2022-23 ലെ പ്രാരംഭ തരംഗത്തില്‍, ഗോള്‍ഡന്‍ വിസ ലഭിച്ചവരില്‍ പലരും റിയല്‍ എസ്റ്റേറ്റ് നിക്ഷേപകരായത്.

എന്നിരുന്നാലും, 2023-24 മുതല്‍, ഞങ്ങള്‍ പ്രോഗ്രാമിന്റെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. യുഎഇയെ അവരുടെ രണ്ടാമത്തെ വീടാക്കി മാറ്റാനും സമ്പദ് വ്യവസ്ഥയ്ക്ക് അര്‍ത്ഥവത്തായ മൂല്യം ചേര്‍ക്കാനും കഴിയുന്ന വ്യക്തികളെ ആഗോളതലത്തില്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ സാംസ്‌കാരിക മന്ത്രാലയം, കായിക മന്ത്രാലയം, അബുദാബി റസിഡന്റ്സ് ഓഫീസ് എന്നിവയുള്‍പ്പെടെ ഒന്നിലധികം വകുപ്പുകളെ അധികാരപ്പെടുത്തിയതായും കെസ്വാനി പറഞ്ഞു.

സര്‍ക്കാരിന്റെ സമീപനം വികസിച്ചു, വിശാലമായ സമൂഹത്തിന് സംഭാവന നല്‍കാന്‍ കഴിയുന്ന പ്രത്യേക കഴിവുകളുള്ള വ്യക്തികളെയാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar News