ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണ ടാങ്കര്‍ കൂട്ടിയിടിച്ചു; കപ്പലില്‍ ഉണ്ടായിരുന്ന 24 ജീവനക്കാരെ യുഎഇ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി
അഡാലിന്‍ എന്ന എണ്ണ ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്;
By : Online correspondent
Update: 2025-06-17 09:28 GMT
അബുദാബി: ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണ ടാങ്കര്‍ കൂട്ടിയിടിച്ചു. കപ്പലില്‍ ഉണ്ടായിരുന്ന 24 ജീവനക്കാരെ യുഎഇ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. അഡാലിന്‍ എന്ന എണ്ണ ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് കപ്പലുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. 24 ജീവനക്കാരെ രക്ഷപ്പെടുത്തിയതായി യുഎഇ ദേശീയ സുരക്ഷാസേനയിലെ തീരദേശ സുരക്ഷാ വിഭാഗം അറിയിച്ചു.
യുഎഇയുടെ 24 നോട്ടിക്കല്‍ മൈല്‍ അകലെ, ഒമാന്‍ ഉള്‍ക്കടലിലാണ് അപകടം ഉണ്ടായതെന്ന് ദേശീയ സുരക്ഷാ സേന അറിയിച്ചു. അഡലിന്‍ എണ്ണക്കപ്പലും മറ്റ് രണ്ട് കപ്പലുകളും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സംഭവം അറിഞ്ഞ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തന ബോട്ടുകള്‍ സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് എല്ലാ ജീവനക്കാരെയും രക്ഷപ്പെടുത്തി ഖോര്‍ഫക്കാന്‍ തുറമുഖത്തെത്തിച്ചു.