ക്ലാസിക് കാര്‍ ആരാധകനാണോ ? നേരേ വിട്ടോ ഖത്തറിലേക്ക് .. ക്ലാസിക് കാറുകളുടെ പ്രദര്‍ശനവും മത്സരവും 27ന് തുടങ്ങും

ഡിസംബര്‍ രണ്ട് വരെ നീളുന്ന പ്രദര്‍ശനത്തില്‍ 70 ക്ലാസിക് കാറുകള്‍ പ്രദര്‍ശനത്തിനും മത്സരത്തിനുമെത്തും;

Update: 2024-11-25 05:04 GMT

സംഘാടകരുടെ വാര്‍ത്താസമ്മേളനം

ഖത്തറി ക്ലാസിക് കാര്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ക്ലാസിക് കാറുകളുടെ പ്രദര്‍ശനവും മത്സരവും നവംബര്‍ 27ന് തുടങ്ങും. പേളിലെ മദീന സെന്‍ട്രലില്‍ ഡിസംബര്‍ രണ്ട് വരെ പ്രദര്‍ശനം തുടരും. അഞ്ചാം പതിപ്പ് പങ്കാളിത്തം കൊണ്ടും സമ്മാനങ്ങള്‍ കൊണ്ടും ഏറെ ആകര്‍ഷണീയമാണ് . ഏഴുപത് ക്ലാസിക് കാറുകള്‍ പ്രദര്‍ശനത്തിലെത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. ഖത്തര്‍ മ്യൂസിയം ബോര്‍ഡ് ട്രസ്റ്റീസിന്റെ പിന്തുണയും പരിപാടിക്കുണ്ട്. ഖത്തറില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും 130 അപേക്ഷകള്‍ ലഭിച്ചെങ്കിലും 70 എണ്ണമാണ് അന്തിമമായി തിരഞ്ഞെടുത്തത്. കഴിഞ്ഞ പതിപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ അഞ്ച് വിഭാഗങ്ങളിലായി ക്യാഷ് പ്രൈസുകളും ഒരുക്കിയിട്ടുണ്ട്. മികച്ച കാര്‍, എറ്റവും നന്നായി പരിപാലിക്കുന്ന കാര്‍ ഉള്‍പ്പെടെ 18 ഓളം വിജയികളെ കണ്ടെത്തും. ഖത്തറിന്റെ ടൂറിസം സാധ്യതകള്‍ വിപൂലീകരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. എട്ട് കോടി രൂപയിലധികം വില വരുന്ന കാറുകള്‍ വരെ പ്രദര്‍ശനത്തിനെത്തും.

Similar News