യാത്രക്കാര്‍ക്കായി അബുദാബിയിലും അല്‍ഐനിലും സിറ്റി ചെക്ക് ഇന്‍ സൗകര്യവുമായി ഇന്‍ഡിഗോ
യാത്രയുടെ 24 മുതല്‍ 4 മണിക്കൂര്‍ മുന്‍പ് വരെ ചെക്ക് ഇന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം;
അബുദാബി: യാത്രക്കാര്‍ക്കായി അബുദാബിയിലും അല്‍ഐനിലും സിറ്റി ചെക്ക് ഇന്‍ സൗകര്യം ആരംഭിച്ച് ഇന്‍ഡിഗോ. അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് തിങ്കളാഴ്ച മുതല്‍ സിറ്റി ചെക്ക്-ഇന്‍ സേവനം പ്രയോജനപ്പെടുത്താമെന്ന് മൊറാഫിക് ഏവിയേഷന്‍ സര്‍വീസസ് അറിയിച്ചു.
മാര്‍ക്കറ്റ് ഷെയര്‍ അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍ലൈനാണ് ഇന്‍ഡിഗോ. ഇന്നു മുതല്‍ എയര്‍പോര്‍ട്ടില്‍ പോകാതെ ചെക്ക് ഇന്‍ പൂര്‍ത്തിയാക്കാം. ഇന്ത്യയിലെ 16 വിമാനത്താവളങ്ങളിലേക്ക് അബുദാബിയില്‍ നിന്ന് ഇന്‍ഡിഗോ സര്‍വീസുണ്ട്. യാത്രയുടെ 24 മുതല്‍ 4 മണിക്കൂര്‍ മുന്‍പ് വരെ ചെക്ക് ഇന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം.
വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കുന്നതിനും യാത്രക്കാര്‍ക്ക് കൂടുതല്‍ വിശ്രമകരമായ പ്രീ-ഫ് ളൈറ്റ് അനുഭവം നല്‍കുന്നതിനുമാണ് ഈ സൗകര്യം ലക്ഷ്യമിടുന്നത്. എത്തിഹാദ് എയര്‍വേയ്‌സ്, എയര്‍ അറേബ്യ, ഈജിപ്ത് എയര്‍, വിസ് എയര്‍ എന്നിവ ഇതിനോടകം തന്നെ ഈ സൗകര്യങ്ങള്‍ യാത്രക്കാര്‍ക്ക് നല്‍കുന്നുണ്ട്.
തിങ്കളാഴ്ച മുതല്‍ നഗരത്തിലെ മൂന്ന് സിറ്റി ചെക്ക്-ഇന്‍ സൗകര്യങ്ങളില്‍ ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സേവനം പ്രയോജനപ്പെടുത്താമെങ്കിലും, സെപ്റ്റംബര്‍ 1 മുതല്‍ അല്‍ ഐനില്‍ സേവനം ഉപയോഗിക്കാന്‍ കഴിയും. അല്‍ഐന്‍ കേന്ദ്രത്തില്‍ സിറ്റി ചെക്ക് ഇന്‍ യാത്രയ്ക്ക് 7 മണിക്കൂര്‍ മുന്‍പ് ചെയ്യണം.
സമ്മര്‍ദ്ദരഹിതമായ യാത്ര ഉറപ്പാക്കാന്‍ നാല് സിറ്റി ചെക്ക്-ഇന്‍ സ്ഥലങ്ങളിലും വിശാലമായ പാര്‍ക്കിംഗ് സൗകര്യങ്ങളുണ്ട്. രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് ചെക്ക് ഇന്‍ സൗകര്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: 800 667 2347 (ടോള്‍ ഫ്രീ).
നാല് സ്ഥലങ്ങള്‍ ഇവയാണ്:
അബുദാബി ക്രൂയിസ് ടെര്‍മിനല്‍ - 1 (താഴത്തെ നില),
യാസ് മാള്‍ സിറ്റി ചെക്ക്-ഇന്‍ (പെപ്പര്‍മില്‍ റെസ്റ്റോറന്റിന് താഴെ),
മുസ്സഫ: അല്‍ അര്‍സാഖ് സ്ട്രീറ്റ്, മുസ്സഫ ഷാബിയ-11, അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റിന് പിന്നില്‍,
അല്‍ ഐന്‍: മൊറാഫിഖ് സിറ്റി ചെക്ക്-ഇന്‍, ലുലു ഹൈപ്പര്‍മാര്‍ക്കറ്റിനുള്ളില്‍ - കുവൈത്ത്