ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ സ്വര്‍ണക്കട്ടികള്‍ നേടി ഇന്ത്യക്കാരും
വിജയിയായവരില്‍ കേരളത്തില്‍ നിന്നുള്ള ലിബിന്‍ ബേബിയും;
ദുബായ്: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ബംഗ്ലാദേശ്, ഇന്ത്യ, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ള 5 വിജയികള്‍ക്ക് സ്വര്‍ണം. ഒക്ടോബറിലെ മൂന്നാമത്തെ ആഴ്ചയില്‍ നടത്തിയ ഇ-ഡ്രോയില്‍ മലയാളി അടക്കം അഞ്ച് പേര്‍ക്കാണ് 250 ഗ്രാം 24 കാരറ്റ് സ്വര്‍ണ്ണക്കട്ടി സമ്മാനമായി ലഭിച്ചതെന്ന് ബിഗ് ടിക്കറ്റ് വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. ഇതില്‍ മൂന്നു പേര്‍ ഇന്ത്യക്കാരാണ്. വിജയികളില്‍ ഒരു മലയാളിയുമുണ്ട്.
31 കാരനായ ബംഗ്ലാദേശി സെയില്‍സ്മാന്‍ ഹൈദര്‍ അലി എംഡി ഇബ്രാഹിം കഴിഞ്ഞ അഞ്ച് വര്‍ഷമായി അല്‍ ഐനില്‍ താമസിച്ച് വരികയാണ്. ഒരു ഇലക്ട്രോണിക്‌സ് കടയില്‍ സെയില്‍സ്മാനാണ്. രണ്ട് വര്‍ഷത്തെ ഭാഗ്യ പരീക്ഷണത്തിന് ശേഷമാണ് ബിഗ് ടിക്കറ്റില്‍ ഹൈദറിനെ തേടി ഭാഗ്യം എത്തുന്നത്.
വിജയത്തെ കുറിച്ചുള്ള ഹൈദറിന്റെ പ്രതികരണം ഇങ്ങനെ:
ഇന്നലെ എനിക്ക് കോള്‍ ലഭിച്ചപ്പോള്‍, വളരെ സന്തോഷിച്ചു, തന്നെ സംബന്ധിച്ചിടത്തോളം അത് വളരെ വലിയ അത്ഭുതമായിരുന്നു. വിജയം തന്നെ തുടര്‍ന്നും ബിഗ് ടിക്കറ്റ് എടുക്കാന്‍ പ്രേരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ബിഗ് ടിക്കറ്റിന്റെ പ്രക്രിയ വളരെ എളുപ്പമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നെങ്കിലും വിജയിക്കുമെന്ന പ്രതീക്ഷയില്‍ പതിവായി ടിക്കറ്റുകള്‍ വാങ്ങാറുണ്ടെന്ന് ഹൈദര്‍ പറയുന്നു. എല്ലാ മാസവും നാലോ അഞ്ചോ സുഹൃത്തുക്കളുമായി ചേര്‍ന്നാണ് ടിക്കറ്റ് വാങ്ങാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ നിന്നുള്ള 35 കാരനായ ഗുണനിലവാര നിയന്ത്രണ ഇന്‍സ്ട്രക്ടര്‍ ലിബിന്‍ ബേബിയാണ് മറ്റൊരു വിജയി. 'ബിഗ് ടിക്കറ്റില്‍ നിന്ന് കോള്‍ ലഭിച്ചപ്പോള്‍ ഞാന്‍ സ്ഥലത്തുണ്ടായിരുന്നു, വിവരമറിഞ്ഞ് അത്ഭുതപ്പെട്ടു!' എന്നാണ് വിജയിയായതിനെ കുറിച്ചുള്ള ലിബിന്റെ പ്രതികരണം.
ഒന്നര വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന ലിബിന്‍, മാസം തോറും 11 സുഹൃത്തുക്കള്‍ക്കൊപ്പമാണ് ടിക്കറ്റ് എടുക്കാറുള്ളത്. സമ്മാനം സുഹൃത്തുക്കള്‍ക്കൊപ്പം പങ്കിട്ടെടുക്കുമെന്ന് ലിബിന്‍ അറിയിച്ചു. 'ഭാവിയില്‍ വലിയ വിജയങ്ങള്‍ പ്രതീക്ഷിച്ച് എല്ലാ മാസവും ബിഗ് ടിക്കറ്റ് വാങ്ങുന്നത് തുടരും,' എന്നും ലിബിന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ നിന്നുള്ള നാഗരാജന്‍ വെങ്കിട്ടരാമന്‍, മഞ്ജുഷ പുതിയവീട്ടില്‍ എന്നിവരാണ് മറ്റ് രണ്ട് വിജയികള്‍. ഇവര്‍ ഓണ്‍ലൈനായെടുത്ത 280-241818, 280-273857 എന്നീ ടിക്കറ്റ് നമ്പറുകള്‍ക്കാണ് സമ്മാനം ലഭിച്ചത്. ഇരുവരും തങ്ങളുടെ വിജയങ്ങളെ 'സന്തോഷത്തിന്റെ നിമിഷങ്ങള്‍' എന്നാണ് വിശേഷിപ്പിച്ചത്.
യുകെയില്‍ നിന്നുള്ള നിക്കോളാസ് ലുഡന്‍ ആണ് മറ്റൊരു വിജയി. 280-156157 നമ്പറിനാണ് അദ്ദേഹത്തിന് സമ്മാനം ലഭിച്ചത്. വിജയിയായതില്‍ അദ്ദേഹം 'അതിയായ സന്തോഷം' പ്രകടിപ്പിച്ചു. ഇനി ഒരു ഇ-ഡ്രോയാണ് ഈ മാസം ബാക്കിയുള്ളത്. ഒക്ടോബര്‍ മാസത്തെ ഗ്രാന്‍ഡ് പ്രൈസായ 25 മില്യണ്‍ ദിര്‍ഹത്തിനുള്ള ലൈവ് ഡ്രോ നവംബര്‍ മൂന്നിന് നടക്കും.