ഇ. കാര്‍ത്യായനിയമ്മ

Update: 2026-01-05 09:21 GMT

പൊയിനാച്ചി: പറമ്പ് ചള്ളാക്കോട് ശ്രീനിലയത്തിലെ ഇ. കാര്‍ത്യായനിയമ്മ(89) അന്തരിച്ചു. പെരുമ്പള പടിഞ്ഞാറെവീട് ഇടയില്യം തറവാട് കുടുംബാംഗമാണ്. ഭര്‍ത്താവ്: പരേതനായ പുല്ലായിക്കൊടി വടക്കേ വീട്ടില്‍ കുഞ്ഞമ്പു നായര്‍. മക്കള്‍: ഇ. രാമചന്ദ്രന്‍ (പറമ്പ്), ഇ. ശാരദ, സുകുമാരന്‍ ചള്ളാക്കോട് (ചെമ്മനാട് പഞ്ചായത്ത് 10-ാം വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡണ്ട്), ഇ. പദ്മിനി (റിട്ട. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ്), ഇ. ശ്രീജ (അധ്യാപിക ചാച്ചാ എ.യു.പി. സ്‌കൂള്‍ ചട്ടഞ്ചാല്‍). മരുമക്കള്‍: സി. രത്‌നാവതി, എ. ശ്രീകല, ടി. രവി, വി. കൃഷ്ണന്‍ നായര്‍ (റിട്ട. പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ വയലാംകുഴി). പരേതനായ എം.ബി നായര്‍. സഹോദരങ്ങള്‍: കൃഷ്ണന്‍ നായര്‍, സരോജിനി, ഇ. മാധവന്‍ (റിട്ട. അസി. രജിസ്ട്രാര്‍ സഹകരണ വകുപ്പ് വിദ്യാനഗര്‍), പരേതനായ ഇ. കുഞ്ഞമ്പു നായര്‍ (റിട്ട. പ്രഥമാധ്യാപകന്‍), രാഘവന്‍ നായര്‍, ലക്ഷ്മി.

Similar News

വസന്തി

ദൈനബി