പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ചു

By :  Sub Editor
Update: 2025-02-05 08:08 GMT

കാഞ്ഞങ്ങാട്: പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ചു. പള്ളിക്കര ചേറ്റുകുണ്ട് കീക്കാനത്തെ ദീപ(36)യും നവജാത ശിശുവുമാണ് മരിച്ചത്. ദീപയുടേത് രണ്ടാമത്തെ പ്രസവമായിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് ദീപയെ പ്രസവത്തിനായി കാഞ്ഞങ്ങാട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. മണിക്കൂറുകള്‍ക്കകം പ്രസവം നടന്നെങ്കിലും കുഞ്ഞ് മരിച്ചു. അമിത രക്തസ്രാവത്തെ തുടര്‍ന്ന് ദീപയെ ഉടന്‍ തന്നെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയയാക്കിയെങ്കിലും പിന്നീട് മരണം സംഭവിച്ചു. നീലേശ്വരം നാഗച്ചേരിയിലെ ബാലകൃഷ്ണന്റെയും രാജീവനിയുടെയും മകളാണ് ദീപ. ഭര്‍ത്താവ്: സാഗര്‍. ഏഴാംതരം വിദ്യാര്‍ത്ഥിനിയായ സായ സാഗര്‍ ഏകമകളാണ്. സഹോദരി; സന്ധ്യ. വിവരമറിഞ്ഞ് ഷാര്‍ജയിലുള്ള ഭര്‍ത്താവ് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ബേക്കല്‍ പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു.

Similar News