ഉംറക്കായി ജിദ്ദയിലെത്തിയ പടന്ന സ്വദേശി മരിച്ചു

Update: 2025-02-05 09:52 GMT

ജിദ്ദ: ഭാര്യക്കൊപ്പം ഉംറയ്ക്കായി ജിദ്ദയില്‍ എത്തിയ കാസര്‍കോട് സ്വദേശി മരിച്ചു. കാസര്‍കോട് തൃക്കരിപ്പൂര്‍ പടന്ന മാവിലാകടപ്പുറം സ്വദേശി കുതിരുമ്മല്‍ ഇബ്രാഹീം കുട്ടി (62) ആണ് മരിച്ചത്. കഴിഞ്ഞ ആഴ്ചയാണ് ഉംറ നിര്‍വഹിക്കാന്‍ ജിദ്ദയില്‍ എത്തിയത്.ജിദ്ദ സന്ദര്‍ശനത്തിനിടെ ബാബ് മക്കയിലെ ഹവ്വാ മഖ്ബറയില്‍ എത്തിയിരുന്നു. മരണ വിവരം നാട്ടിലുള്ള ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. ഭാര്യ: ഖൗലത്ത്. മക്കള്‍: ജാഫര്‍ (ദുബായ്) നൗഫല്‍, റഹീന, റസീന.

Similar News