വിദ്വാന്‍ പി. കേളുനായര്‍ പൂര്‍ണ്ണ രാഷ്ട്രീയ മനുഷ്യന്‍-ഇ.പി. രാജഗോപാലന്‍

By :  News Desk
Update: 2024-12-06 10:41 GMT

കേന്ദ്ര സര്‍വകലാശാലയില്‍ വിദ്വാന്‍ പി. കേളുനായര്‍ ശതാബ്ദി സിമ്പോസിയം നിരൂപകന്‍ ഇ.പി. രാജഗോപാലന്‍ ഉദ്ഘാടനം ചെയ്യുന്നു

പെരിയ: ജീവിതത്തെ രാഷ്ട്രീയമായും ദാര്‍ശനികമായും കണ്ട വിദ്വാന്‍ പി. കേളുനായര്‍ പൂര്‍ണ രാഷ്ട്രീയ മനുഷ്യനായിരുന്നുവെന്ന് നിരൂപകന്‍ ഇ.പി. രാജഗോപാലന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ വിമോചന മൂല്യം തിരിച്ചറിയാത്ത സമൂഹമാണ് വിദ്വാന്‍ പി.യുടെ മരണത്തെ വേഗത്തിലാക്കിയത്. കേരള കേന്ദ്ര സര്‍വകലാശാല മലയാള വിഭാഗവും കേന്ദ്ര സാഹിത്യ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച വിദ്വാന്‍ പി. കേളുനായര്‍ ശതാബ്ദി സിമ്പോസിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള വിഭാഗം അധ്യക്ഷന്‍ ഡോ. ആര്‍. ചന്ദ്രബോസ് അധ്യക്ഷത വഹിച്ചു. ഉദിനൂര്‍ ബാലഗോപാലന്‍, പ്രസേനന്‍ കെ, ഡോ. എ.എം ശ്രീധരന്‍, ദേവി കെ. എന്നിവര്‍ സംസാരിച്ചു. വിവിധ സെഷനുകളില്‍ ഡോ. കെ.വി. സജീവന്‍, ദിവാകരന്‍ വിഷ്ണുമംഗലം, സതീഷ് കെ സതീഷ്, ഡോ. കെ.എം. ഭരതന്‍, ഡോ. സി. ബാലന്‍ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

ഡോ. സിന്ധു കിഴക്കാനിയില്‍, മധുരാജ് കെ, അനശ്വര പി.എം തുടങ്ങിയവര്‍ സംസാരിച്ചു.

Similar News