യുവാവിനെ ക്വാര്‍ട്ടേഴ്‌സില്‍ പിടിച്ചുനിര്‍ത്തി കുത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

By :  Sub Editor
Update: 2024-12-24 10:50 GMT

കുമ്പള: യുവാവിനെ ക്വാര്‍ട്ടേഴ്സില്‍ പിടിച്ചുനിര്‍ത്തി കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്നു രണ്ട് പേരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ബംബ്രാണയിലെ ഫസല്‍(33), നിസാര്‍(29) എന്നിവരെയാണ് കുമ്പള എസ്.ഐ. കെ.കെ. ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബംബ്രാണയിലെ ഗ്രൗണ്ടില്‍ വെച്ച് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. ആരിക്കാടി ബന്നങ്കുളത്തെ ശാഹുല്‍ ഹമീദിനെ ഞായറാഴ്ച്ച രാത്രി ബംബ്രാണയിലെ ഒരു ക്വാര്‍ട്ടേഴ്സിലേക്ക് വിളിച്ചുകൊണ്ടുപോയാണ് അക്രമം നടത്തിയത്. നിസാര്‍ ശാഹുല്‍ ഹമീദിനെ പിടിച്ചു നിര്‍ത്തുകയും ഫസല്‍ ശരീരത്തിന്റെ പല ഭാഗത്തായി കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തെന്നാണ് പരാതി. പ്രതികള്‍ക്കെതിരെ വധശ്രമത്തിനാണ് കേസ്. ഇന്നുച്ചയോടെ പ്രതികളെ കോടതിയില്‍ ഹാജരാക്കും.

Similar News