ട്രാവല്‍ ഡ്യൂഡ്‌സ് ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് ഉദ്ഘാടനം ചെയ്തു

By :  Sub Editor
Update: 2025-02-17 10:52 GMT

കാസര്‍കോട് ജില്ലാ ട്രാവല്‍ ഏജന്‍സി കൂട്ടായ്മയുടെ ഭാഗമായി സംഘടിപ്പിച്ച ട്രാവല്‍ ഡ്യൂഡ്സ് ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് സീസണ്‍-2 സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

കാസര്‍കോട്: ജില്ലാ ട്രാവല്‍ ഏജന്‍സി കൂട്ടായ്മയുടെ ഭാഗമായി സംഘടിപ്പിച്ച ട്രാവല്‍ ഡ്യൂഡ്‌സ് ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് സീസണ്‍-2 സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ ടൂറിസം മേഖലയിലെ കൂട്ടായ്മ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ജില്ലയിലെ ടൂറിസം മേഖലകളെ ലോകത്തിന് പരിചയപ്പെടുത്താനും ഈ വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കാനും ശ്രമിക്കണമെന്ന് കുഞ്ഞമ്പു പറഞ്ഞു. എം.ടി.സി പ്രസിഡണ്ട് സജീര്‍ പടിക്കല്‍, കെ.ടി.എ പ്രസിഡണ്ട് മനാഫ് നുള്ളിപ്പാടി, ശ്രീലങ്കന്‍ എയര്‍വേസ് എക്‌സിക്യൂട്ടീവ് സ്റ്റാഫ് ടിജോ സംബന്ധിച്ചു. അബ്ദുല്ല മൗലവി സ്വാഗതവും റഹ്മാന്‍ യു.എ.ഇ നന്ദിയും പറഞ്ഞു.


Similar News