രണ്ട് വാഹനങ്ങളില്‍ കടത്തിക്കൊണ്ടുവന്ന 15 ലക്ഷത്തോളം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചു; രണ്ടുപേര്‍ കസ്റ്റഡിയില്‍

By :  Sub Editor
Update: 2024-12-18 08:59 GMT

കുമ്പള: കര്‍ണ്ണാടകയില്‍ നിന്ന് രണ്ട് ടെമ്പോകളില്‍ കടത്തിക്കൊണ്ടുവന്ന 15 ലക്ഷത്തോളം രൂപയുടെ പുകയില ഉല്‍പങ്ങളുമായി രണ്ട് പേരെ കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ചേവറ സ്വദേശികളായ അന്‍സാര്‍ (29), സാദിക്കലി (27) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ കുമ്പള ടൗണില്‍ വെച്ച് കുമ്പള എസ്.ഐ കെ.കെ. ശ്രീജേഷും സംഘവും നടത്തിയ വാഹന പരിശോധയില്‍ ഒരു ടെമ്പോയും കുമ്പള അഡീഷണല്‍ എസ്.ഐ. വി.കെ. വിജയനും സംഘവും മൊഗ്രാലില്‍ നടത്തിയ വാഹന പരിശോധനയില്‍ മറ്റൊരു ടെമ്പോയുമാണ് പുകയില ഉല്‍പന്നങ്ങളുമായി പിടികൂടിയത്. ഒരു ടെമ്പോയില്‍ നിന്ന് 3,12,000 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളും മറ്റൊരു ടെമ്പോയില്‍ നിന്ന് 1,70,000 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമാണ് പിടികൂടിയത്. ഇതിന് 15 ലക്ഷത്തോളം രൂപ വില വരുമെന്ന് പൊലീസ് പറഞ്ഞു. വിവിധ ഭാഗങ്ങളിലേക്ക് വില്‍പ്പനക്കായി കടത്തിക്കൊണ്ടു വന്നതാണ് പുകയില ഉല്‍പ്പന്നങ്ങള്‍. കസ്റ്റഡിയിലെടുത്ത രണ്ട് പേരെ കേസെടുത്തതിന് ശേഷം വിട്ടയച്ചു.

Similar News